കാസര്‍കോട് മാര്‍ക്കറ്റ് കുന്നില്‍ രണ്ടിടത്ത് അജ്ഞാതന്റെ ചോരപുരണ്ട കാല്‍പാദം
Mar 18, 2013, 19:30 IST
കാസര്‍കോട്: കാസര്‍കോട് മാര്‍ക്കറ്റ് കുന്നില്‍ രണ്ടിടത്ത് അജ്ഞാതന്റെ ചോരപുരണ്ട കാല്‍പാദം കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. ഒരു വീടിന്റെ തറയില്‍ ചോരപുരണ്ട കാല്‍പാദവും മറ്റൊരു വീടിന്റെ അടുക്കള വരാന്തയില്‍ നിരത്തിയ പുല്ലില്‍ രക്തം തളംകെട്ടിക്കിടക്കുന്നതായുമാണ് കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി 12 മണിയോടെ മാര്‍ക്കറ്റ് കുന്നിലെ പണി തീരാത്ത വീട്ടില്‍ പാന്റും ടീഷര്‍ടും ധരിച്ച ഒരാളെ കണ്ടെത്തിയിരുന്നു. മാര്‍ക്കറ്റ് കുന്നിലെ ദൈനബിയുടെ വീട്ടിലാണ് മോഷ്ടാവാണെന്ന് കരുതുന്ന യുവാവിനെ കണ്ടെത്തിയത്. ദൈനബിയും മകള്‍ സുഹറയും സുഹറയുടെ മകള്‍ ഷിബിനയുമാണ് നിര്‍മാണം പൂര്‍ത്തിയാകാത്ത ഈ വീട്ടില്‍ താമസം.
രാത്രി 12 മണിയോടെ മൊബൈല്‍ഫോണിന്റെ റിംഗടോണ്‍ ശബ്ദം കേട്ടാണ് ദൈനബി ഉണര്‍ന്നത്. ഇവര്‍ ബഹളം വെച്ചപ്പോള്‍ യുവാവ് ഓടിരക്ഷപ്പെടുകയായിരുന്നു. നാട്ടുകാരും പോലീസും രാത്രി തന്നെ പലയിടത്തും തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
തിങ്കളാഴ്ച രാവിലെ ദൈനബിയുടെ അയല്‍വാസിയായ റഫീഖിന്റെ വീടിന്റെ തറയിലും, തൊട്ടടുത്തുതന്നെയുള്ള ഒരു വര്‍ഷമായി പൂട്ടിയിട്ട ഷാഫിയുടെ വീടിന്റെ അടുക്കള ഭാഗത്തെ വരാന്തയിലെ നിരത്തിയ പുല്ലിലുമാണ് ചോരപുരണ്ട കാല്‍പാദവും രക്തം തളംകെട്ടിയതും കണ്ടെത്തിയത്.
പോലീസ് സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൈനബിയുടെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട മോഷ്ടാവിന്റേതാണോ ചോരപുരണ്ട കാല്‍പാദമെന്ന് അന്വേഷിച്ചുവരികയാണ്. ചാരനിറത്തിലുള്ള പാന്റും, ടീ ഷര്‍ട്ടും ധരിച്ച യുവാവിന്റെ ലക്ഷ്യം മോഷണമാണോ എന്നും അന്വേഷിച്ചുവരികയാണ്. ചോരപ്പാടുകള്‍ എങ്ങനെ സംഭവിച്ചുവെന്നതും ദുരൂഹമാണ്. ചോരപ്പാട് ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് വെളിപ്പെടുത്തി.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Kasaragod, House, Natives, Thieves, Daughter-love, Police, Kerala.






