city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Surprise Visit | 'ചങ്ങാതിക്കൂട്ടം' ക്യാമ്പിൽ അപ്രതീക്ഷിത അതിഥിയായി എംഎൽഎയെത്തി

MLA A.K.M. Ashraf visiting 'Changaathikoottam' camp at Mograal school
Photo: Arranged

● ആരോഗ്യ വിഭാഗം തിരഞ്ഞെടുത്ത കുട്ടികൾക്കായി സംഘടിപ്പിച്ച ക്യാമ്പിലേക്കാണ് എംഎൽഎയുടെ അപ്രതീക്ഷിത കടന്നുവരവ്. 
 ● സ്കൂൾ മൈതാന നവീകരണവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരുമായും നാട്ടുകാരുമായും സംസാരിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. 

മൊഗ്രാൽ: (KasargodVartha) മൊഗ്രാൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ 'ചങ്ങാതിക്കൂട്ടം' ദ്വിദിന സഹവാസ ക്യാമ്പിന് അപ്രതീക്ഷിത അതിഥിയായി എ കെ എം അഷറഫ് എംഎൽഎ എത്തിയപ്പോൾ വിദ്യാർത്ഥികൾ ആവേശത്തിലായി. ആരോഗ്യ വിഭാഗം തിരഞ്ഞെടുത്ത കുട്ടികൾക്കായി സംഘടിപ്പിച്ച ക്യാമ്പിലേക്കാണ് എംഎൽഎയുടെ അപ്രതീക്ഷിത കടന്നുവരവ്. 

MLA A.K.M. Ashraf visiting 'Changaathikoottam' camp at Mograal school

സ്കൂൾ മൈതാന നവീകരണവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരുമായും നാട്ടുകാരുമായും സംസാരിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. സംഭാഷണത്തിനിടെയാണ് ക്യാമ്പ് നടക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിദ്യാർത്ഥികളുമായി സംസാരിച്ചും ഫോട്ടോയെടുത്തും സന്തോഷം പങ്കുവെച്ചാണ് എംഎൽഎ മടങ്ങിയത്.

എംഎൽഎയോടൊപ്പം കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ്, വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, ഹെഡ്മാസ്റ്റർ കെ സുകുമാരൻ, എസ്എംസി ചെയർമാൻ ആരിഫ് എൻജിനീയർ, സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ, സ്റ്റാഫ് സെക്രട്ടറി ആയിഷ തസ്നീം, അധ്യാപകരായ ജയ്സൺ, അഷ്റഫ്, റഷീദ, അബ്ദുൽ കാദർ, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, ബി എൻ മുഹമ്മദലി, പിടിഎ-എസ്എംസി ഭാരവാഹികൾ, പൂർവ വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.

ക്യാമ്പ് പ്രോഗ്രാം കൺവീനർ ബിജു പയ്യാടക്കത്ത് എംഎൽഎയുടെ സന്ദർശനത്തിന് നന്ദി പറഞ്ഞു.

ഈ വാർത്ത പങ്കുവെക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.


 MLA A.K.M. Ashraf made an unexpected visit to the 'Changaathikoottam' camp at Mograal School, engaging with students and sharing moments of joy.


 #MLAVisit #Changaathikoottam #StudentCamp #UnexpectedVisit #Mograal #AKMAshraf

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia