മഴുവും ഉളിയുമായി റോഡിലൂടെ ചോരയൊലിപ്പിച്ച് നടന്ന ഉദയയെ നാട്ടുകാര്‍ കീഴടക്കിയത് സാഹസികമായി
Aug 3, 2020, 22:12 IST
അമ്മാവന്മാരെയും അമ്മായിയെയും വെട്ടിക്കൊലപ്പെടുത്തിയത് കോടാലി കൊണ്ട്; ക്രൂരമായ സംഭവം കണ്ട് അമ്മ അയല്‍വീട്ടിലേക്ക് ഓടിരക്ഷപ്പെട്ടു, മഴുവും ഉളിയുമായി റോഡിലൂടെ ചോരയൊലിപ്പിച്ച് നടന്ന ഉദയയെ നാട്ടുകാര്‍ കീഴടക്കിയത് സാഹസികമായി
ലക്ഷ്മി ഇതുവരെയും സ്വബോധത്തിലേക്ക് തിരിച്ചുവന്നിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. തിങ്കളാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം അരങ്ങേറിയത്. നാട്ടുകാരുമായി വലിയ അടുപ്പമുണ്ടായിരുന്നില്ല. കൊല്ലപ്പെട്ട സദാശിവയും, ബാബുവും, വിട്ടളയും അവിവാഹിതരാണ്. ദേവകി വിവാഹം കഴിച്ചിരുന്നു. ഇവര്‍ക്ക് ഒരു മകളുണ്ട്. മകളെ തലപ്പാടിയിലേക്കാണ് വിവാഹം കഴിപ്പിച്ച് അയച്ചത്.
നേരത്തെ പുഴക്കരയിലാണ് ഇവര്‍ താമസിച്ചുവന്നിരുന്നത്. പിന്നീട് വീടും സ്ഥലവും വിറ്റ് റോഡരികിലുള്ള സ്ഥലത്ത് 10 വര്‍ഷം മുമ്പാണ് പുതിയ വീടുവെച്ച് താമസം തുടങ്ങിയത്. അടയ്ക്ക തോട്ടവും കൃഷിയും നടത്തിയാണ് ഇവര്‍ കഴിഞ്ഞുവന്നിരുന്നത്. ഉദയയും അത്യാവശ്യം കൂലിപ്പണിക്ക് പോകാറുണ്ട്. കൊലയ്ക്ക് ശേഷം റോഡിലൂടെ ചോരയൊലിക്കുന്ന മഴുവും കല്ലുവെട്ടുന്ന ഉളിയുമായി നടക്കുന്നത് കണ്ട് നാട്ടുകാര്‍ പിടികൂടി വീട്ടിലേക്ക് കൊണ്ടുപോയപ്പോഴാണ് കൂട്ടക്കൊല നടന്ന സംഭവം കണ്ടത്. പിന്നീട് ഉദയയെ മല്‍പിടുത്തത്തിലൂടെ കീഴടക്കി പോലീസിലേല്‍പിക്കുകയായിരുന്നു.
വിവരമറിഞ്ഞ് കാസര്‍കോട് ജില്ലാ പോലീസ് ചീഫ് ഡി ശില്‍പ, ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായര്‍, മഞ്ചേശ്വരം സി ഐയും എസ് ഐ അടക്കമുള്ള പോലീസുദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ ചൊവ്വാഴ്ച ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനയക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. വിവാഹ ബന്ധം വേര്‍പെടുത്തി കഴിയുകയായിരുന്നു ദേവകി.
Keywords: Kasaragod, News, Kerala, Murder, Family, Axe, Uppala, Uncles and aunt were stabbed to death with an axe