city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊഗ്രാല്‍ യുനാനി ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രിയമേറുന്നു

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 25/05/2015) കേരളത്തിലെ ആദ്യത്തെ യുനാനി ഗവണ്‍മെന്റ് ഡിസ്‌പെന്‍സറിയായ കുമ്പള പഞ്ചായത്തിലെ മൊഗ്രാല്‍ ഗവണ്മെന്റ് യുനാനി ഡിസ്‌പെന്‍സറിയില്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. ജില്ലയ്ക്ക് പുറത്ത് നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും നിരവധി പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നവര്‍ക്ക് കണക്കുകള്‍ അനുസരിച്ച് ഓരോ വര്‍ഷവും പത്തായിരത്തോളം പേര്‍ ഇവിടെ ചികിത്സയ്ക്കായി എത്തുന്നു. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല എന്നത് യുനാനി ചികിത്സയെ പ്രിയപ്പെട്ടതാക്കുന്നു.

1991 ലാണ് മൊഗ്രാല്‍ ഗവ. യുനാനി ഡിസ്‌പെന്‍സറി പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച് നല്‍കിയ കെട്ടിടത്തിലാണ് ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുന്നത്. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണിവരെയാണ്  ചികിത്സ നല്‍കുന്നത്. രോഗികള്‍ക്ക് മരുന്നും ഇവിടെ ലഭ്യമാണ്.  വെളളപാണ്ട്, ത്വക്ക് രോഗങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുളള  ചികിത്സ, സ്ത്രീജന്യരോഗങ്ങള്‍ക്കുളള ചികിത്സ, മഞ്ഞപ്പിത്തം,കിഡ്‌നി സ്റ്റോണ്‍ തുടങ്ങിയവയ്ക്ക് വളരെ  ഫലപ്രദമായ മരുന്നുകളാണ് നല്‍കുന്നത്.  വെളളപാണ്ട് ചികിത്സയ്ക്ക്  ഇവിടെയെത്തുന്നവര്‍ക്ക,് തുടര്‍ചികിത്സ ആവശ്യമെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റിന് കീഴിലുളള ഹൈദ്രബാദ്  യുനാനി ചികിത്സാലയത്തിലേക്ക് റഫര്‍ ചെയ്യും. 

പച്ചമരുന്നുകള്‍ തന്നെയാണ്  യുനാനി ചികിത്സയിലും ഉപയോഗിക്കുന്നത്. പക്ഷേ ഇവ അറിയപ്പെടുന്നത് വ്യത്യസ്ത പേരുകളിലാണ്. അരിഷ്ടം പോലുളള  സിറപ്പുകള്‍ ഷര്‍ബത് എന്ന പേരിലും ഗുളികകള്‍ ക്യുര്‍സ്, ലേഹ്യങ്ങള്‍ ജബാരിഷ് തുടങ്ങിയ പേരിലുമാണ്  അറിയപ്പെടുന്നത്.  മരുന്ന് വാങ്ങിക്കുന്നതിന്  സംസ്ഥാന സര്‍ക്കാര്‍ വര്‍ഷത്തേക്ക് 50000 രൂപയും കുമ്പള പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും വകയിരുത്തുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം മരുന്ന് വാങ്ങിക്കുന്നതിന് കുമ്പള പഞ്ചായത്ത് വകയിരുത്തുന്നത് 6 ലക്ഷം രൂപയാണ്. കാസര്‍കോട് വികസനപാക്കേജിന്റെ ഭാഗമായി  50 ലക്ഷം രൂപയുടെ പ്രൊപ്പോസല്‍ ഡിസ്‌പെന്‍സറി അധികൃതര്‍ സമര്‍പ്പിച്ചിരുന്നു. തുക അനുവദിച്ച് കിട്ടിയാല്‍ 30 കിടക്കകളുളള  കിടത്തി ചികിത്സ സൗകര്യമുളള ആശുപത്രിയായി ഉയര്‍ത്തുക എന്നതാണ് അധികൃതരുടെ ആഗ്രഹം. 
മൊഗ്രാല്‍ യുനാനി ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രിയമേറുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia