city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാര്‍ട്ടി ഗ്രാമത്തില്‍ ബ്രാഞ്ച് സമ്മേളനം നടത്താനാകാതെ സിപിഎം; ലോക്കല്‍ -ഏരിയാ നേതാക്കളെത്താത്തതിനാല്‍ സമ്മേളനം നടന്നില്ല, അനിശ്ചിതത്വം തുടരുന്നു

ബേക്കല്‍: (www.kasargodvartha.com 21.10.2017) പളളിക്കര ഗ്രാമപഞ്ചായത്തിലെ കേരളോത്സവത്തിനോടനുബന്ധിച്ച് തച്ചങ്ങാട് വെച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ചേരി തിരിഞ്ഞ് അക്രമം അഴിച്ചുവിട്ട സംഭവം നേതാക്കള്‍ ഇടപെട്ട് പല തവണ ചര്‍ച്ച ചെയ്തുവെങ്കിലും പിരഹാരമാകാത്തതിനാല്‍ പ്രതിരോധത്തിലൂടെ സമ്മേളനം നടത്താനുള്ള സിപിഎം നേതൃത്വത്തിന്റെ ശ്രമവും വിഫലമായി. സമ്മര്‍ദ്ധ തന്ത്രങ്ങള്‍ പ്രയോഗിച്ച് സമ്മേളനം വിജയിപ്പിക്കുമെന്നും, കുതിരക്കോട്ടെ പാര്‍ട്ടി പ്രവര്‍ത്തകരെ വിളിച്ചിരുത്തി ചര്‍ച്ച ചെയ്യുന്നത് സമ്മേളനത്തിനു ശേഷം മാത്രമെ സാധ്യമാകൂ എന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചുവെങ്കിലും അത് പ്രവര്‍ത്തകര്‍ സ്വീകരിച്ചിരുന്നില്ല.

പാര്‍ട്ടി നേതൃത്വത്തിന്റെ നടപടിയില്‍ പ്രകോപിതരായ അനുഭാവികള്‍ വീടുകള്‍ തോറും കയറിയിറങ്ങി ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കരുതെന്നും, പാര്‍ട്ടി അംഗങ്ങള്‍ സമ്മേളനത്തില്‍ ഇരിക്കരുതെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു. ബലപ്രയോഗത്തിലൂടെ സമ്മേളനം നടത്താന്‍ തുനിഞ്ഞാല്‍ നേരിടുമെന്നും ക്ലബ്ബുകള്‍ തമ്മിലുണ്ടായ പ്രശ്നങ്ങള്‍ രണ്ടു കരക്കാരേയും ദോഷകരമായി ബാധിച്ചിരുന്നുവെന്നും, അവയ്ക്ക് പരിഹാരം കാണാന്‍ അടിയന്തിരമായും ഇടപെടണമെന്നുമാണ് പാര്‍ട്ടി ഗ്രാമമായ കുതിരക്കോട്ടെ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

അമ്പങ്ങാട്ട് വെച്ച് നടത്തിയ സമവായ ചര്‍ച്ചയില്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.വി. കുഞ്ഞിരാമന്‍ കൈക്കൊണ്ട ഏക പക്ഷീയമായ നിലപാടിലും അണികള്‍ക്ക് അമര്‍ഷമുണ്ട്. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമനെ ഇടപെടുത്തി പ്രശ്‌നത്തിന്മേല്‍ ശാശ്വത പരിഹാരം തേടുന്നതിലും പരാജയപ്പെട്ടതോടെയാണ് സമ്മേളനം മാറ്റിവെച്ചതായി അറിയിപ്പുവന്നത്. ഇതിനു പിന്നാലെ സമ്മര്‍ദ്ധ തന്ത്രത്തിലൂടെ ശനിയാഴ്ച സമ്മേളനം നടത്തുമെന്ന് നേതൃത്വം വ്യക്തമാക്കുകയും ചെയ്തിരുന്നു.

സമ്മര്‍ദ്ദ തന്ത്രത്തിലൂടെ സമ്മേളനം നടന്നാല്‍ അത് റിപോര്‍ട്ട് ചെയ്യാന്‍ മുഖ്യധാരാ ചാനലുകളടുക്കമുള്ള മാധ്യമങ്ങള്‍ തയ്യാറെടുത്തിരുന്നു. .
അരവത്തും, കുതിരക്കോട്ടുമുള്ള  ബ്രാഞ്ചു പരിസരങ്ങളിലെ പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു കേരളോത്സവവുമായി ബന്ധപ്പെട്ട് പരസ്പരം ഏറ്റുമുട്ടിയത്. ഇതിനു കാരണക്കാരായ ഏരിയാ കമ്മിറ്റി അംഗത്തിനും, മഹിളാ അസോസിയേഷന്‍ ഏരിയാ സെക്രട്ടറിക്കും എതിരെ അച്ചടക്ക നടപടികള്‍ കൈക്കൊള്ളണമെന്നും ക്ലബ്ബുകള്‍ തമ്മില്‍ വര്‍ദ്ധിച്ചു വരുന്ന കുടിപ്പകയും, പ്രവര്‍ത്തകര്‍ക്കിടയിലുള്ള ഭിന്നിപ്പും പറഞ്ഞു തീര്‍ക്കണമെന്നും ഇതിനായി പാര്‍ട്ടി അനുഭാവികളുടെ യോഗം വിളിച്ചു ചേര്‍ത്ത് പരിഹാരം നിര്‍ദ്ദേശിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ക്ക് നേതൃത്വം പുറംതിരിഞ്ഞു നിന്നതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷങ്ങള്‍ക്ക് കാരണമായത്. പാര്‍ട്ടി നേതൃത്വം സമവായത്തിന്റെ പാത സ്വീകരിച്ചിരിക്കുകയാണെന്നും ഇതിന്റെ ഭാഗമായി മഹിളാ അസോസിയേഷന്‍ ഉദുമ ഏരിയാ സെക്രട്ടറി പോലീസില്‍ നല്‍കിയ പരാതി പിന്‍വലിച്ചിരിക്കുകയാണെന്നുമാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിശദീകരണം.

Keywords:  Kasaragod, Kerala, news, CPM, CPM Branch conference, Kuthirakkod, Unable to conduct CPM Branch conference in Kuthirakkod; Party in trouble

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia