അണങ്കൂരില്‍ അജ്ഞാത ജീവി ആടിനെകടിച്ചു കൊന്നു
Oct 22, 2012, 16:43 IST
കാസര്‍കോട്: അണങ്കൂരില്‍ അജ്ഞാത ജീവി ആടിനെകടിച്ചു കൊന്നു. ഞായറാഴ്ച പുലര്‍ചെ അണങ്കൂര്‍ ജുമാമസ്ജിദിനു സമീപത്താണ് ആടിനെ കടിച്ചുകൊന്ന നിലയില്‍ കണ്ടത്. തൊട്ടടുത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ രാത്രി ആടിന്റെ കരച്ചില്‍ കേട്ടതായി പറയുന്നു.
രാവിലെ നോക്കിയപ്പോള്‍ സ്ഥലത്ത് അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ നിലയില്‍ കണ്ടെത്തി. ക്വാര്‍ട്ടേഴ്‌സിലെ ജീവനക്കാര്‍ പുലിയെന്നാണ് പറയുന്നതെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. അജ്ഞാത ജീവി ഇറങ്ങിയെന്ന വാര്‍ത്ത ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.

Keywords: Kasaragod, Anangoor, Kerala, Goat, Killed, Malayalam News.