city-gold-ad-for-blogger

ഉമ്മുസല്‍മയും ബീഫാത്വിമയും ഇനി സ്‌നേഹഭവനില്‍

ബദിയഡുക്ക: (www.kasargodvartha.com 07.12.2014) പട്ടിണിയും പരിവട്ടവുമായി തലചായ്ക്കാനിടമില്ലാതെ കട മുറിയില്‍ കഴിഞ്ഞ വൃദ്ധസഹോദരിമാര്‍ക്ക് കാരുണ്യത്തിന്റെ സ്പര്‍ശവുമായി സനേഹഭവന്‍ നല്‍കി. ബദിയഡുക്ക പഞ്ചായത്തിലെ ബേള കിളിങ്കാര്‍ മജീര്‍പള്ളയിലെ ഉമ്മുസല്‍മ (70), സഹോദരി ബീഫാത്വമ (65) എന്നിവര്‍ക്ക് സഹായ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ ഞായറാഴ്ച രാവിലെ സാമൂഹിക പ്രവര്‍ത്തകന്‍ കിളിങ്കാര്‍ സായിറാം ഭട്ട് കൈമാറി.

എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എന്‍ കൃഷ്ണഭട്ട്്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, തേജസ് കാസര്‍കോട് ബ്യൂറോ ഇന്‍ചാര്‍ജ് അബ്ദുര്‍റഹ്്മാന്‍ ആലൂര്‍, മുജീബ് അഹ്മദ്, അശോകന്‍ നീര്‍ച്ചാല്‍, രാജേഷ് മുള്ളേരിയ, അഹമദ് നീര്‍ച്ചാല്‍, അബ്ദുല്ല പൂവാള സംബന്ധിച്ചു.

കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി, കാസ്രോട്ടാര്‍ ഫേസ് ബുക്ക് കൂട്ടായ്മ, സോളിഡാരിറ്റി, മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സ് തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും സ്വരൂപിച്ച പണം കൊണ്ടാണ് വീട് നിര്‍മിച്ച് നല്‍കിയത്. വീടിനുള്ള വൈദ്യുതീകരണം ചെയ്തുകൊടുക്കുമെന്ന് എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഉമ്മുസല്‍മയും ബീഫാത്വിമയും ഇനി സ്‌നേഹഭവനില്‍

Keywords : Kasaragod, Kerala, Badiyadukka, Financial Aid, House, Construction, Ummusalma, and Beefathima in safe homes. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia