city-gold-ad-for-blogger

ഫെബ്രുവരി 12 ന് ഉദുമയില്‍ ഉമ്മാസ് നൈററ്

ഫെബ്രുവരി 12 ന് ഉദുമയില്‍ ഉമ്മാസ് നൈററ്
ഉദുമ: കലാകാരന്‍മാരുടെ സംഘടനായ ഉത്തര മലബാര്‍ മാപ്പിള ആര്‍ട്‌സ് സൊസൈററി (ഉമ്മാസ്) പളളിക്കര, ഉദുമ മേഖല കമ്മിററിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 12 ചൊവ്വാഴ്ച ഉദുമ ഈച്ചിലിങ്കാല്‍ ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ കാപ്പില്‍കോ-ഉമ്മാസ് നൈററ് സംഘടിപ്പിക്കുന്നു. കേരളത്തിനകത്തും പുറത്തുമുളള 50 ല്‍ പരം ഗായികഗായകന്‍മാര്‍ അവതരിപ്പിക്കുന്ന ഗാനമേള, പ്രമുഖ ടീമുകള്‍ അവതരിപ്പിക്കുന്ന ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി, അറവനമുട്ട്, അറബിക്ഡാന്‍സ് തുടങ്ങിയ പരിപാടികള്‍ അരങ്ങേറും.

പരിപാടിയുടെ വിജയത്തിനായി കാപ്പില്‍ കെ.ബി.എം ഷെരീഫ് ചെയര്‍മാനും അബ്ദുല്ല അഹമ്മദ് കണ്‍വീനറുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. മറ്റു ഭാരവാഹികള്‍: സത്താര്‍ മുക്കുന്നോത്ത്, അഷ്‌റഫ് മുക്കുന്നോത്ത് (വൈ. ചെയര്‍മാന്‍), ഇ.കെ. അബ്ദുല്ല, ഖാലിദ് പളളിപ്പുഴ (ജോ. കണ്‍വീനര്‍), സലീം മാസ്തിഗുഡ (ട്രഷറര്‍).

സംഘാടക സമിതി രൂപീകരണയോഗം കോളിയടുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല അഹമ്മദ് അദ്ധ്യത വഹിച്ചു. മന്‍സൂര്‍ കാഞ്ഞങ്ങാട്, ഖാലിദ് പളളിപ്പുഴ, സലീം മാസ്തിഗുഡ, സത്താര്‍ മുക്കുന്നോത്ത്, റശീദ് പളളിപ്പുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു. നൗഷാദ് പളളിക്കര സ്വാഗതം പറഞ്ഞു.

Keywords: Kerala, Kasaragod, Uduma, Ummas Night, Duff, Kolkali, Ganamela, Malayalam News, Kerala Vartha, Malayalam Vartha, Kerala News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia