city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉമ്മാസ് കുടുംബ സംഗമവും കാരുണ്യ വര്‍ഷവും

കാസര്‍കോട്: (www.kasargodvartha.com 24.05.2014) കലാകാരന്മാരുടെ സംഘടനയായ ഉത്തര മലബാര്‍ മാപ്പിള ആര്‍ട്‌സ് സൊസൈറ്റി ഉമ്മാസ് കാസര്‍കോടിന്റെ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മാസ് കുടുംബ സംഘമവും കാരുണ്യ വര്‍ഷവും ഉമ്മാസിന്റെ ജില്ലയുടെ 150 ല്‍പരം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഇശല്‍ വിരുന്നും തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടത്തപ്പെടന്നു.

ചടങ്ങില്‍ നിര്‍ദരരായ ജില്ലയിലെ 15 ല്‍ പരം രോഗികള്‍ക്കുള്ള വീല്‍ചെയര്‍ വിതരണവും, അവശതയനുഭവിക്കുന്ന കലാകാരന്മാര്‍ക്കുള്ള ചികിത്സ ധനസഹായ ഫണ്ടും ഭവന നിര്‍മ്മാണ ഫണ്ടും വിതരണം ചെയ്യും. രാവിലെ 10 മണിക്ക് നടക്കുന്ന ഉമ്മാസിന്റെ കുടുംബ സംഗമം കവിയും സംഗീത സംവിധായകനുമായ ഗായകനുമായി അബ്ദുല്ല കളനാട് ഉല്‍ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് ഉമ്മാസ് കലാ വിരുന്ന് അരങ്ങേറും. വൈകുന്നേരം 5 മണിക്ക് ഉമ്മാസ് ജില്ലാ പ്രസിഡണ്ട് മൂഹമ്മദ് കോളിയടുക്കത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് അവര്‍കള്‍ ഉല്‍ഘാടനം ചെയ്യും.
ഉമ്മാസ് കുടുംബ സംഗമവും കാരുണ്യ വര്‍ഷവും
ചടങ്ങില്‍ മുഖ്യാതിഥികളായി കാഞ്ഞങ്ങാട് എം.എല്‍.എ ഇ.ചന്ദ്രശേഖരന്‍, മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുര്‍ റസാഖ് എന്നിവര്‍ സംബന്ധിക്കും. കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, യഹിയ തളങ്കര, കെ.ബി.എം ഷരീഫ് കാപ്പില്‍, സിനിമ പിന്നണി ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍, മുജീബ് അഹ് മദ്, നിസാര്‍ പാദൂര്‍, ഉസ്താദ് ഹസ്സന്‍ ഭായ്, സ്വാതി വിജയന്‍, ടി.ഡി കബീര്‍, ബഷീര്‍ ആറങ്ങാടി, സി.കെ റഹ് മത്തുല്ല കാഞ്ഞങ്ങാട്, ടി.എ ഷാഫി, അസീസ് പുലിക്കുന്ന്, സി.എച്ച് ബഷീര്‍, ഹയര്‍ ഗുഡ്‌സ് ജില്ലാ സെക്രട്ടറി ജലാല്‍ മര്‍ത്തബ, പാചക തൊഴിലാളി ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് എം.എം.കെ, ബിന്ദു സുരേന്ദ്രന്‍, എന്നിവര്‍ സംബന്ധിക്കും. ഉമ്മാസ് ജില്ലാ സെക്രട്ടറി മന്‍സൂര്‍ കാഞ്ഞങ്ങാട് സ്വാഗതവും ജില്ലാ ട്രഷറര്‍ ഇസ്മയില്‍ തളങ്കര നന്ദിയും പ്രകാശിപ്പിക്കും.

പ്രസിഡണ്ട് മുഹമ്മദ് കോളിയടുക്കം സെക്രട്ടറി മന്‍സൂര്‍ കാഞ്ഞങ്ങാട്, ട്രഷറര്‍ ഇസ്മയില്‍ തളങ്കര, അസീസ് പുലിക്കുന്ന്, സി.എച്ച് ബഷീര്‍, ഹമീദ് ആവിയില്‍ കാഞ്ഞങ്ങാട്, ഹമീദ് ചെങ്കള, സലീം ബേക്കല്‍, അബൂബക്കര്‍ നായിന്മാര്‍മൂല, നിസാര്‍ ചാല, സീന കണ്ണൂര്‍, വീണ കാസര്‍കോട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഒരു ദിവസം 20 പല്ലുകളെടുത്ത രോഗി മരിച്ചു; ഇന്ത്യന്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍

Keywords: Kasaragod, Malabar Arts Society, Municipal Conference Hall, Wheel Chair, Press Meet, Family, Kanhangad, MLA.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia