city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശ്വാസനാളത്തില്‍ കടലമണി കുടുങ്ങി; ശസ്ത്രക്രിയയ്ക്ക് വിധേയനായ രണ്ടര വയസുകാരന്റെ തുടര്‍ ചികിത്സയ്ക്ക് പണമില്ലാതെ കുടംബം കടക്കെണിയില്‍

കാസര്‍കോട്: (www.kasargodvartha.com 11/05/2017) ശ്വാസനാളത്തില്‍ കടലമണി കുടുങ്ങിയതിനെ തുടര്‍ന്ന്് ശസ്ത്രക്രിയയ്ക്ക് വിധേയനായ രണ്ടര വയസുകാരന്റെ തുടര്‍ചികിത്സയ്ക്ക് പണമില്ലാതായതോടെ കുടുംബം കടക്കെണിയിലായി. നെല്ലിക്കുന്ന് ബീച്ച് റോഡ് ബദ് രിയ മസ്ജിദിന് സമീപം വാടകവീട്ടില്‍ താമസിക്കുന്ന അബ്ദുര്‍ റസാഖിന്റെ മകന്‍ ഉമറുല്‍ ഫാറൂഖ് (രണ്ടര) ആണ് ശ്വാസനാള ശസ്ത്രക്രിയയ്ക്ക് വിധേയനായി മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

മൂന്ന് മാസം മുമ്പാണ് ഉമറുല്‍ ഫാറൂഖ് കടല തിന്നുന്നതിനിടെ ശ്വാസനാളത്തില്‍ കടലമണി കുടുങ്ങിയത്. പിന്നീട് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡോക്ടറെ കാണിക്കുകയും പനിയാണെന്ന് പറഞ്ഞ് മരുന്ന് നല്‍കുകയുമായിരുന്നു. പിന്നീടും കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. മൂന്ന് മാസത്തോളമായി കുട്ടി ഇതേ രീതിയില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നതിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിദഗ്ധ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയുമായിരുന്നു. ചെറിയ ശ്വാസത്തിലാണ് കുട്ടി ഇതുവരെ ജീവിച്ചതെന്നും ജീവന്‍ തിരിച്ചുകിട്ടിയത് തന്നെ ഭാഗ്യം കൊണ്ട് മാത്രമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ശ്വാസനാളത്തില്‍ കടലമണി കുടുങ്ങി; ശസ്ത്രക്രിയയ്ക്ക് വിധേയനായ രണ്ടര വയസുകാരന്റെ തുടര്‍ ചികിത്സയ്ക്ക് പണമില്ലാതെ കുടംബം കടക്കെണിയില്‍

ഇതിനിടെ മകന്റെ ചികിത്സയ്ക്കായി ഒരുപാട് പണം ചെലവഴിച്ചു. കടം വാങ്ങിയും മറ്റുമാണ് ചികിത്സയ്ക്ക് പണം കണ്ടെത്തിയത്. അബ്ദുര്‍ റസാഖിന്റെ അഞ്ച് മക്കളില്‍ ഇളയവനാണ് ഉമറുല്‍ ഫാറൂഖ്. 13, മൂന്നര, രണ്ടര വയസുള്ള മൂന്ന് ആണ്‍മക്കളും 12, എട്ട് വയസുള്ള രണ്ട് പെണ്‍മക്കളുമാണ് റസാഖിനുള്ളത്.

12 വയസുള്ള മൂത്ത മകള്‍ക്ക് ഇടയ്ക്കിടെ കാലിന് വേദന അനുഭവപ്പെടുന്നു. മകളുടെ ചികിത്സയ്ക്കും ധാരാളം പണം ചെലവാക്കി. 18 വയസ് ആവുമ്പോള്‍ ശരിയായില്ലെങ്കില്‍ ശസ്ത്രക്രിയ ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. റസാഖും ആരോഗ്യപ്രശ്‌നങ്ങളാല്‍ വലയുകയാണ്. ഒരു ഭാഗം തളര്‍ന്ന റസാഖിന് ഇപ്പോള്‍ ജോലി ചെയ്യാനും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനും ഏറെ പ്രയാസമനുഭപ്പെടുന്നു.

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ പ്രയാസപ്പെടുന്ന ഈ കുടുംബത്തിന് കാരുണ്യമതികളുടെ സഹായം മാത്രമാണ് ഏക ആശ്രയം. സഹായം എത്തിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്കായി ഫെഡറല്‍ ബാങ്ക് കാസര്‍കോട് ബ്രാഞ്ചില്‍ അബ്ദുര്‍ റസാഖ് കെ സി എന്ന പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

അക്കൗണ്ട് നമ്പര്‍: 13700100100007.
ഐ എഫ് എസ് കോഡ്: FDRL0001370.
റസാഖിന്റെ മൊബൈല്‍ നമ്പര്‍: +91 98466 51838.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Family, Helping Hands, Treatment, Son, Hospital, Featured, Nellikkunnu, Abdul Razak, Umarul Farooq.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia