city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓര്‍മകള്‍ക്കു മുമ്പില്‍ പ്രാര്‍ഥനകളുമായി സഅദിയ്യയില്‍ ഉള്ളാള്‍ തങ്ങള്‍ - എം എ ഉസ്താദ് ആണ്ട് നേര്‍ച്ചക്ക് ധന്യ സമാപ്തി

കാസര്‍കോട്: (www.kasargodvartha.com 28.01.2017) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കും സുന്നി പ്രസ്ഥാനത്തിനും അരനൂണ്ടിലേറെക്കാലം ആര്‍ജ്ജവ നേതൃത്വം നല്‍കിയ പണ്ഡിത സാരഥികളുടെ മായാത്ത ഓര്‍മകളള്‍ക്ക് മുമ്പില്‍ പ്രാര്‍ത്ഥനകളുമായി സഅദിയ്യയില്‍ ഉള്ളാള്‍ തങ്ങള്‍ - എം എ ഉസ്താദ് ആണ്ട് നേര്‍ച്ചക്ക് പരിസമാപ്തി കുറിച്ചു.

നാടിന്റെ നാനാ ദിക്കുകളില്‍ നിന്ന് ഒഴുകിയെത്തിയ വിശ്വാസി സമൂഹം സമര്‍പ്പിച്ച ഖുര്‍ആന്‍ പാരയണവും പ്രാര്‍ത്ഥനകളുമായി ദേളി ജാമിഅ സഅദിയ്യില്‍ മൂന്ന് ദിവസമായി നടന്നു വന്ന താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെയും ആണ്ട് നേര്‍ച്ചക്കാണ് ശനിയാഴ്ച സമാപനമായത്.

ഓര്‍മകള്‍ക്കു മുമ്പില്‍ പ്രാര്‍ഥനകളുമായി സഅദിയ്യയില്‍ ഉള്ളാള്‍ തങ്ങള്‍ - എം എ ഉസ്താദ് ആണ്ട് നേര്‍ച്ചക്ക് ധന്യ സമാപ്തി


പ്രമുഖ പണ്ഡിതരും സയ്യിദുമാരും പ്രാസ്ഥാനിക നായകരും നേതൃത്വം നല്‍കിയ പരിപാടികള്‍ സഅദാബാദിന് ധന്യതയേകി. താജുല്‍ ഉലമയും നൂറുല്‍ ഉലമയും നാല് പതിറ്റാണ്ട് കാലം നേതൃത്വം നല്‍കിയ സഅദാബാദില്‍ ആത്മീയ സായൂജ്യം തേടി മൂന്ന് ദിനങ്ങളിലായി നിരവധി വിശ്വാസികള്‍ സംഗമിച്ചു.

സമാപന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സഅദിയ്യ വൈസ് പ്രസിഡന്റ് കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ ഖതമുല്‍ ഖുര്‍ആനിന് നേതൃത്വം നല്‍കി.

സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, ബേക്കല്‍ ഇബ്രാഹിം മുസ് ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ് ലിയാര്‍, എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ് ലിയാര്‍ പട്ടുവം, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ സഅദി, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ആദൂര്‍, സയ്യിദ് അലി തങ്ങള്‍, കെ കെ ഹുസൈന്‍ ബാഖവി, സി അബ്ദുല്ല മുസ് ലിയാര്‍ ഉപ്പള, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, സ്വാലിഹ് സഅദി, ഉബൈദുല്ലാഹ് സഅദി, ഇബ്രാഹിം കുട്ടി ബാഖവി, എം എ അബ്ദുല്‍ വഹാബ്,  കല്ലട്ര മാഹിന്‍ ഹാജി, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, മുക്രി ഇബ്രാഹിം ഹാജി, പി ബി അഹ് മദ് ഹാജി, മുല്ലച്ചേരി അബ്ദുര്‍ റഹ് മാന്‍ ഹാജി, കരീം തളങ്കര, മാണിക്കോത്ത് അബ്ദുര്‍ റഹ് മാന്‍ ഹാജി, ഫ്രീ കുവൈത്ത് അബ്ദുല്ല ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

കെ പി ഹുസൈന്‍ സഅദി സ്വാഗതവും കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, kasaragod, Jamia-Sa-adiya-Arabiya, Conference, commemoration, Thajul Ulama Ullal Thangal, Noorul Ulama MA Usthad, Programme, Ullal Thangal-MA Usthad commemorance held  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia