city-gold-ad-for-blogger

നാടിന്റെ സമാധാനം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തുക: സോളിഡാരിറ്റി

കാസര്‍കോട്: (www.kasargodvartha.com 18.01.2016) ഉത്തരേന്ത്യന്‍ മോഡല്‍ ഫാസിസത്തിന് കേരളത്തില്‍ ശ്രമം നടത്തുന്ന സംഘ പരിവാര്‍ നീക്കം മുളയിലേ നുള്ളിക്കളയുകയും നാടിന്റെ സമാധാനാന്തരീക്ഷം കളയുന്നവരെ ഒറ്റപ്പെടുത്തുകയും ചെയ്യണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

നാടിന്റെ സമാധാനം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തുക: സോളിഡാരിറ്റി
ഉളിയത്തടുക്കയില്‍ കന്നുകാലികളെ കൊണ്ടുപോവുകയായിരുന്ന ലോറി തടയുകയും മൂന്ന് പേരെ ആക്രമിക്കുകയും ചെയ്തത് പ്രതിഷേധാര്‍ഹമാണ്. ഗോവധ നിരോധന നിയമം ഇല്ലാത്ത കേരളത്തില്‍ സംഘപരിവാറിന്റെ ഇത്തരം ചെയ്തികള്‍ക്ക് നേരെയുള്ള അധികാരികളുടെ മൗനം അപകടകരമാണ്. അക്രമകാരികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും, കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢനീക്കത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ സാംസ്‌കാരിക കേരളം ഒറ്റകെട്ടായി നില്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് സി.എ യൂസുഫ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സിയാസുദ്ദീന്‍ ഇബ്‌നു ഹംസ, എന്‍.എം റിയാസ്, ആര്‍.ബി മുഹമ്മദ് ശാഫി, മുജീബ് റഹ് മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related News: ഉളിയത്തടുക്ക ഭഗവതി നഗറില്‍ കന്നുകാലികളുമായി പോവുകയായിരുന്ന ലോറി തടഞ്ഞ് മൂന്നുപേരെ വധിക്കാന്‍ ശ്രമം

Keywords : Kasaragod, Solidarity, Meeting, Uliyathaduka, Sangh Parivar.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia