സംഘര്‍ഷം ഉണ്ടാക്കുന്നവര്‍ക്കെതിരെ നടപടി വേണം- പി കരുണാകരന്‍ എം.പി
Jan 18, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 18/01/2016) ടെംബോ വാനില്‍ കാളകളെ കയറ്റിക്കൊണ്ടു പോകുമ്പോള്‍ തടയുകയും ഡ്രൈവറേയും മറ്റ് ആളുകളേയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പി. കരുണാകരന്‍ എം.പി ആവശ്യപ്പെട്ടു. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഈ നീക്കത്തിനെതിരെ നടപടി അനിവാര്യമാണ്. എല്ലാ ജനാധിപത്യ വിശ്വാസികളും ഈ അക്രമത്തില്‍ പ്രതിഷേധിക്കണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കരുതല്‍ നടപടികള്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നും എം.പി ആവശ്യപ്പെട്ടു.
ഷിരിബാഗിലു ഭഗവതി നഗറില്‍ ഞായറാഴ്ചയാണ് വൈകിട്ടാണ് കന്നുകാലികളുമായി പോവുകയായിരുന്ന ലോറി ഒരു സംഘം തടഞ്ഞത്. ലോറിയിലുണ്ടായിരുന്ന മഞ്ചത്തടുക്കയിലെ അബ്ദുല്ലയുടെ മകന്‍ അഷ്‌റഫ് (28), ഡ്രൈവര്‍ മുഹമ്മദ് കുഞ്ഞി, ഹമീദ് ചട്ടഞ്ചാല്‍ (50) എന്നിവരെ മുപ്പതോളം വരുന്ന സംഘം ആക്രമിക്കുകയായിരുന്നു.
Keywords : P. Karunakaran-MP, Clash, Uliyathaduka, Police, Accuse, Kasaragod.