നാല് വരിപ്പാത 30 മീറ്ററാക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്
Oct 4, 2013, 13:15 IST
ഉപ്പള: ദേശീയ പാത 30 മീറ്ററിനുള്ളില്‍ നാല് വരി പാതയാക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന്റെ ഉറപ്പ്. അദ്ദേഹത്തെ ഡല്‍ഹിയിലെത്തി കണ്ട ദേശീയപാത ആക്ഷന്‍ കമ്മിറ്റി ഭാരവാഹി യു.കെ യൂസഫിനെയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
ഗോവയില്‍ 30 മീറ്റര്‍ വീതിയിലാണ് പാതയുടെ ജോലി പുരോഗമിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ജനസാന്ദ്രത കൂടുതലുള്ള കേരളത്തിലും 30 മീറ്റര്‍ ആക്കണമെന്ന് യൂസുഫ് അഭ്യര്‍ത്ഥിച്ചു.
ശരാശരി ഒരു വാഹനത്തിന്റെ വീതി രണ്ട് മീറ്ററായിരിക്കെ 10 വാഹനങ്ങള്‍ക്ക് സുഖമായ് ഓടിക്കാന്‍ 30 മീറ്റര്‍ ഏറ്റെടുക്കുന്ന സ്ഥലം മതിയാകുമെന്നും ഭാവിയില്‍ ഹൈവേയുടെ മുകളിലൂടെ തന്നെ ഒരുനില മെട്രോ റോഡ് നിര്‍മിക്കാനും സാധിക്കും. 45 മീറ്ററിലാണ് റോഡിന്റെ നിര്‍മാണമെങ്കില്‍ ബഹുഭൂരിപക്ഷം പട്ടണങ്ങളും തുടച്ചനീക്കപ്പെടുമെന്ന കാര്യവും മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനം കൈകൊള്ളൂമെന്നും മന്ത്രി അറിയിച്ചതായി യൂസഫ് പറഞ്ഞു.
Keywords : Kasaragod, Road, Development Project, National highway, Kerala, UK Yusuf, Cabinet Minister, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഗോവയില്‍ 30 മീറ്റര്‍ വീതിയിലാണ് പാതയുടെ ജോലി പുരോഗമിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ജനസാന്ദ്രത കൂടുതലുള്ള കേരളത്തിലും 30 മീറ്റര്‍ ആക്കണമെന്ന് യൂസുഫ് അഭ്യര്‍ത്ഥിച്ചു.

Advertisement: