യു.കെ. മാളിന് ശനിയാഴ്ച തറക്കല്ലിടും
Feb 7, 2013, 19:24 IST
കാസര്‍കോട്: യു.കെ. ഗ്രൂപ്പ് കാസര്‍കോട് എം.ജി. റോഡില്‍ പണിയുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എന്‍.എ. നാലപ്പാട് യു.കെ. മാളിന് ഫെബ്രുവരി 9 ന് വൈകിട്ട് മൂന്നര മണിക്ക് തറക്കല്ലിടുമെന്ന് ചെയര്മാന് യു.കെ. യൂസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കും. ഡോ. എന്‍.എ. മുഹമ്മദ് നാലപ്പാട് അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്മാന് ടി.ഇ. അബ്ദുല്ല, എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, എന്‍.എ. ഹാരിസ്, മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല, അഡ്വ. സി.കെ. ശ്രീധരന്, മെട്രൊ മുഹമ്മദ് ഹാജി, എ. അബ്ദുര്‍ റഹ്മാന്, അഡ്വ. സി.എച്ച്. കുഞ്ഞമ്പു, പി. രമേശ്, കെ. അഹ്മദ് ശരീഫ്, മുഹമ്മദ് ഹാഷിം, യേനപ്പോയ അബ്ദുല്ലക്കുഞ്ഞി, കെ. മൊയ്തീന്‍കുട്ടി ഹാജി, എം.സി. ഖമറുദ്ദീന്, മുംതാസ് ശുക്കൂര്‍, ഫരീദ, എ.കെ.എം. അഷ്റഫ്, യു.കെ. അബ്ദുര്‍ റഹ്മാന് ഹാജി, അസീസ് കടപ്പുറം തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords : Kasaragod, Foundation Stone, Kerala, U.K. Group, Shaping Complex, Panakkad Syed Hyderali Shihab Thangal, MLA, N.A. Nellikkunnu, Kasargodvartha, Malayalam News, Malayalam Vartha.