city-gold-ad-for-blogger

നാലപ്പാട് യു.കെ മാള്‍ ബ്രോഷര്‍ പ്രകാശനം ഡിസംബര്‍ 24ന്

കാസര്‍കോട്: (www.kasargodvartha.com 15/12/2015)  നഗര ഹൃദയത്തില്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം ദ്രുതഗതിയില്‍ നിര്‍മാണം പുരോഗമിക്കുന്ന നാലപ്പാട് യു.കെ മാളിന്റെ ബ്രോഷര്‍ പ്രകാശനം 24ന് വൈകുന്നേരം 5.30ന് പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിക്കും. ഡോ. എന്‍.എ മുഹമ്മദിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ശിഫ അല്‍ ജസീറ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ.ടി റബീഉല്ല ബ്രോഷര്‍ ഏറ്റുവാങ്ങും.

പ്രമുഖ വ്യവസായികളും ജനപ്രതിനിധികളും, സാമൂഹ്യ - സാംസ്‌കാരിക- വ്യാപാരി നേതാക്കളും സംബന്ധിക്കും. നാല് എസ്‌കിലേറ്ററുകളും, ലിഫ്റ്റും, ചില്‍ഡ്രന്‍സ് പാര്‍ക്കും, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റിയുമടക്കം എല്ലാസൗകര്യങ്ങളുമടങ്ങുന്ന മാളില്‍ വിശാലമായ പാര്‍ക്കിംഗും 10 ബാത്ത്‌റൂമുകളും ഉണ്ടായിരിക്കും.

ജില്ലയിലെ ഏറ്റവും വലിയ വ്യാപാര സമുച്ചയമായ, അന്താരാഷ്ട്ര നിലവാരമുള്ള നാലപ്പാട് യു.കെ മാളിന്റെ നിര്‍മാണം 2016 മധ്യത്തോടെ പൂര്‍ത്തീകരിക്കുമെന്ന് യു.കെ ഗ്രൂപ്പ് ചെയര്‍മാന്‍ യു.കെ യൂസുഫ് പറഞ്ഞു.
Keywords:  Release, Kasaragod, Inauguration, President, Leader, Childrens, Business-man, Brochure, Old bus stand, Speed, International, District, Business mall, Dr.Asad Mooppan, Nalappad UK Mall, Security system, Dr.kt Rabeehullah, UK Yusuf

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia