city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Award | ഉജ്വല ബാല്യം പുരസ്‌കാരം മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു; കാസർകോട്ട് നിന്ന് 4 പ്രതിഭകൾ

Ujjwala Balyam Puraskaram
Photo Credit: Facebook/ Veena George

● വിവിധ മേഖലകളിലെ മികവിനാണ് പുരസ്‌കാരം നൽകുന്നത്.
● 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
● ജില്ലാ കളക്ടർ അധ്യക്ഷനായ കമ്മിറ്റിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

തിരുവനന്തപുരം: (KasargodVartha) വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ വനിത ശിശു വികസന വകുപ്പ് നല്‍കുന്ന 'ഉജ്ജ്വല ബാല്യം പുരസ്‌കാരം' ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു.  കാസർകോട് ജില്ലയിൽ നിന്നും നാല് കുട്ടികൾ അവാർഡ് നേടി. 

പൊതുവിഭാഗത്തിൽ ആറ് മുതൽ 11 വയസുവരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ അഭിനയത്തിലും സംഗീതത്തിലും കഴിവ് തെളിയിച്ച ആവണി എ.വി. പുരസ്കാരം നേടി. ഭിന്നശേഷി വിഭാഗത്തിൽ ഇതേ പ്രായപരിധിയിൽ ലളിതഗാനരംഗത്ത് തന്റെ കഴിവ് തെളിയിച്ച നൈദിക് എം. അവാർഡ് കരസ്ഥമാക്കി. പൊതുവിഭാഗത്തിൽ 12 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളുടെ കൂട്ടത്തിൽ കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച അശ്വതി കൃഷ്ണൻ എം പുരസ്കാരത്തിന് അർഹയായി. ഭിന്നശേഷി വിഭാഗത്തിൽ ഇതേ പ്രായപരിധിയിൽ സംഗീതരംഗത്ത് തന്റെ പ്രതിഭ തെളിയിച്ച യഥുന മനോജ് പുരസ്കാരം നേടി.

കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി. മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പ  നിര്‍മ്മാണം, ധീരത എന്നീ മേഖലകളില്‍ മികവ് തെളിയിച്ചവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. കുട്ടികളെ 6 വയസ് മുതല്‍ 11 വയസ് വരെ, 12 വയസ് മുതല്‍ 18 വയസ് വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ച് പൊതു വിഭാഗത്തിനും ഭിന്നശേഷി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം അവാര്‍ഡുകള്‍ നല്‍കുന്നു. 

ഓരോ ജില്ലയില്‍ നിന്നും ഈ വിഭാഗത്തില്‍പ്പെട്ട ആകെ നാല് കുട്ടികളേയാണ് അവാര്‍ഡിന് പരിഗണിച്ചത്. 25,000 രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജില്ലാതലത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

#UjjwalaBalyamPuraskaram #Kasaragod #Kerala #ChildTalent #Awards #VeenaGeorge

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia