ഉദുമ മണ്ഡലം യൂത്ത്‌ലീഗ് നേതൃ സംഗമം വ്യാഴാഴ്ച
Apr 17, 2012, 23:38 IST
മേല്‍പറമ്പ്: ജനാധിപത്യത്തിന്റെ ആറരപതിറ്റാണ്ട് എന്ന പ്രമേയം മുന്‍നിര്‍ത്തി ഉദുമ മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് നേതൃ സംഗമം വ്യാഴാഴ്ച മൂന്ന് മണിക്ക് മേല്‍പറമ്പ് ലുലു ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടത്താന്‍ മണ്ഡലം ഭാരവാഹികളടെ യോഗം തീരുമാനിച്ചു.
മണ്ഡലം യൂത്ത്‌ലീഗ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പഞ്ചായത്ത് ഭാരവാഹികള്‍, ശാഖാ പ്രസിഡണ്ട്, സെക്രട്ടറിമാര്‍ സംഗമത്തില്‍ സംബന്ധിക്കണം. പ്രസിഡണ്ട് ടി.ഡി.കബീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എച്ച്. മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. ഹാരിസ് തൊട്ടി, എം.എസ്. ഷുക്കൂര്‍, ഹാഷിം മൊഗര്‍, അബ്ബാസ് കൊളച്ചെപ്പ്, മുഹമ്മദ് ഷ മുക്കൂട്, മൊയ്തീന്‍ കുഞ്ഞി ചാപ്പ, ഖാദര്‍ കണ്ണമ്പള്ളി ചര്‍ച്ചയില്‍ പങ്കെടുത്തു.
Keywords: Youth League, Meeting, Melparamba, Kasaragod