എട്ടു വര്‍ഷത്തിനു ശേഷം ശാപമോക്ഷം; ഉദുമ ടെക്‌സ്റ്റെയില്‍സ് മില്‍ പ്രവര്‍ത്തനത്തിനൊരുങ്ങി, 29 ന് മന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും
Oct 25, 2018, 16:58 IST
കാസര്‍കോട്:(www.kasargodvartha.com 25/10/2018) ഉദുമ ടെക്‌സ്റ്റെയില്‍സ് മില്‍ പ്രവര്‍ത്തനോദ്ഘാടനം 29 ന് നടക്കുമെന്ന് ഉദുമ എം.എല്‍ എ കെ കുഞ്ഞിരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് മൂന്നിന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. റവന്യുമന്ത്രി. ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എം.പി. മുഖ്യാതിഥിയായിരിക്കും.
എം എല്‍ എമാരായ എം രാജഗോപാലന്‍, എന്‍ എ നെല്ലിക്കുന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത്ത് ബാബു, മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, എം ഗൗരിക്കുട്ടി, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി, പളളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര, ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
30 കോടി രൂപ മുതല്‍മുടക്കുള്ള മില്ലില്‍ വാര്‍ഷിക വിറ്റുവരവ് ഏകദേശം 25 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. 24 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ മില്ലില്‍ ഏകദേശം 3,600 കിലോ കോട്ടണ്‍ നൂല് പ്രതിദിന ഉല്‍പാദനമാണ് ലക്ഷ്യമിടുന്നത്. 179 പേര്‍ക്ക് നേരിട്ടും 900 പേര്‍ക്ക് അല്ലാതെയും തൊഴില്‍ ലഭിക്കും. 11,088 ആണ് മില്ലിന്റെ സിന്‍ഡില്‍ ശേഷി. വൈദ്യുതി ഉപഭോഗം ഏകദേശം 600 കെ.വിയാണ്. കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനത്തിന് മില്ല് മുതല്‍കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ടെക്‌സ്റ്റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സി ആര്‍ വല്‍സന്‍, മാനേജിംഗ് ഡയറക്ടര്‍ എം ഗണേഷ്, ബോര്‍ഡ് അംഗം രാജേഷ് പ്രേം, മാനേജര്‍ പി ആര്‍ ഹോബിന്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Inauguration, Press meet, K.Kunhiraman MLA, Uduma Textiles mill Inauguration on 29th