ഉദുമ സ്പിന്നിംഗ് മില്‍ അഴിമതി; ഏപ്രില്‍ ഒന്നിന് ബി.ജെ.പി. മാര്‍ച്ച്
Mar 27, 2013, 20:10 IST

കാസര്‍കോട്: ഉദുമ സ്പിന്നിംഗ് മില്‍ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ഏപ്രില്‍ ഒന്നിന് ഉദുമ സ്പിന്നിംഗ് മില്ലിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10 മണിക്ക് പൊയിനാച്ചി ടൗണില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ഉദുമ സ്പിന്നിംഗ് മില്‍ ഉള്‍പെടെ സര്‍ക്കാര്‍ ഖജനാവിന് 23 കോടിയുടെ നഷ്ടമുണ്ടാക്കിയ ടെക്‌സ്റ്റൈല്‍ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം വ്യവസായ വകുപ്പിന് റിപോര്‍ട്ട് സമര്‍പിച്ചിരുന്നു. മുന്‍ വ്യവസായ മന്ത്രി എളമരം കരീം ഉള്‍പെടെയുള്ളവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന റിപോര്‍ട്ടില്‍ നടപടിയെടുക്കാതെ പൂഴ്ത്തുകയാണ് യു.ഡി.എഫ്. സര്‍ക്കാര്‍ ചെയ്തത്. അഴിമതിയുടെ കാര്യത്തില്‍ ഇരുമുന്നണികളും ഒരേനയമാണെന്നും ബി.ജെ.പി. ആരോപിച്ചു.
റിപോര്‍ട്ടില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരെ തല്‍സ്ഥാനത്തുനിന്നും നീക്കണമെന്നും നിയമനങ്ങളിലെ ക്രമക്കേടുകള്‍ അന്വേഷണ പരിധിയില്‍ പെടുത്തണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. എളമരം കരീമിനെതിരായ റിപോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൗനാനുവാദത്തോടെ കുഞ്ഞാലിക്കുട്ടി അട്ടിമറിച്ചിരിക്കുകയാണ്. യോഗത്തില്‍ ശ്രീനിവാസന്‍ കീഴൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞിരാമന്‍, നഞ്ചില്‍ കുഞ്ഞിരാമന്‍, കെ. ഗോപാലകൃഷ്ണന്‍, ടി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍. ഗണേഷ് സ്വാഗതവും പി.വി. ഗോപാലന്‍ നന്ദിയും പറഞ്ഞു.
Keywords : BJP, Kasaragod, Udma Textiles Mill, March, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.