ലോകബാങ്ക് ഉദുമ പഞ്ചായത്തിന് നല്‍കിയ അമ്പത് ലക്ഷത്തില്‍ ഒന്നും ചിലവഴിച്ചില്ലെന്ന് ആരോപണം
Mar 3, 2017, 11:10 IST
ഉദുമ: (www.kasargodvartha.com 03.03.2017) യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ലോകബാങ്കുമായി സംസ്ഥാനം ഏര്‍പ്പെട്ട കരാറ് പ്രകാരം ഉദുമാ ഗ്രാമപഞ്ചായത്തിനു ലഭിച്ച ഫണ്ടില്‍ ഒരു രൂപാ പോലും ഇന്നേ വരെ ചിലവഴിച്ചില്ല. ലോകബാങ്കിന്റെ രണ്ടാം ഗഡുവായി സംസ്ഥാനത്തിന് ആകെ അനുവദിച്ചു കിട്ടിയ 149 കോടി രൂപയില്‍ നിന്നും ഉദുമക്ക് ലഭിച്ച വിഹിതമായ 50,29,593 രൂപയില്‍ ഒരു രൂപപോലും ചിലവഴിക്കാന്‍ പഞ്ചായത്തിനു കഴിഞ്ഞില്ല. അടിസ്ഥാന സൗകര്യ വികസനത്തിനും, സാധാരണ ജനജീവിത സൗകര്യം മെച്ചപ്പെടുത്താനുമാണ് ലോകബാങ്ക് ധനസഹായം നല്‍കിയതെങ്കിലും അങ്ങനെ ഒറ്റ പദ്ധതിക്കായി ചെലവഴിക്കാതെ ഓരോ വാര്‍ഡുകളിലേക്കും റോഡു നിര്‍മ്മിക്കാന്‍ വേണ്ടി മെമ്പര്‍മാര്‍ തുക വീതം വെച്ചെടുക്കുകയായിരുന്നു.
പണം ചിലവഴിക്കാതിരിക്കാന്‍ ബോര്‍ഡ് കാണുന്ന കാരണങ്ങള്‍ ചില സാങ്കേതികമായ പിഴവുകള്‍ മാത്രമാണ്. സ്പില്‍ ഓവര്‍ അനുവദിക്കാത്ത പക്ഷം അരക്കോടി രൂപ പഞ്ചായത്തിനു കിട്ടിയ പണം ചിലവഴിക്കാതെ നഷ്ടപ്പെടും എന്നു മാത്രമല്ല, അടുത്ത പദ്ധതിയിലേക്ക് ധനവിനിയോഗം ലഭ്യമാകാത്ത സ്ഥിതിയും വരും.
ക്ഷേമ പെന്‍ഷനുകള്‍ നല്‍കാന്‍ താമസിപ്പിച്ചും, കൃഷിഭവനുകള്‍ വഴിയുള്ള സേവനം അമാന്തിപ്പിച്ചും ഇതിനു മുമ്പേ തന്നെ ഉദുമ ഗ്രാമപഞ്ചായത്തിലെ ഭരണ സ്തംഭനം ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വനിതാപഞ്ചായത്ത് വൈസ് പ്രസിഡണ്ടിനു പഞ്ചായത്തു വക വീടു പാസാക്കി എടുത്തതും ജനരോഷം കണക്കിലെടുത്ത് ഒടുവില്‍ ബോര്‍ഡ് ചേര്‍ന്ന് അത് പിന്‍വലിച്ചതും വാര്‍ത്തയായിരുന്നു. ലോകബാങ്കു വായ്പ്പ ചിലവഴിച്ചു തീര്‍ക്കാന്‍ ഇനി ഒരുമാസം മാത്രം ബാക്കി നില്‍ക്കെയാണ് ഉദുമയില്‍ ഒരു രൂപാ പോലും ചിലവഴിക്കാത്ത വിവരം പുറത്തു വരുന്നത്. അമ്പതു ലക്ഷത്തോളം രൂപ അനുവദിച്ചു കിട്ടിയിരിക്കുന്ന പള്ളിക്കരയിലാകട്ടെ പതിനഞ്ച് ലക്ഷത്തോളം രൂപ ചിലവഴിച്ചതായും മാര്‍ച്ചിനു മുമ്പായി തുക വര്‍ദ്ധിപ്പിക്കാനാകുമെന്ന് പള്ളിക്കര പഞ്ചായത്ത് അധികൃതര്‍ പറയുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bank, Fund, Kasaragod, Panchayath, Road, UDF, Uduma, Ward, Vice President, Panchayath.