Coastal Erosion | ഉദുമയിൽ കടലാക്രമണം രൂക്ഷം; കളക്ടർക്ക് നിവേദനം നൽകി പഞ്ചായത്ത്
കാസർകോട്: KasargodVartha) ഉദുമ ജൻമ, കൊവ്വൽ, കൊപ്പൽ കാപ്പിൽ ബീച്ച് പ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ കടലാക്രമണത്തെ തടയാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഉദുമ പഞ്ചായത്ത് കളക്ടർക്ക് നിവേദനം നൽകി.
വർഷങ്ങളായി ഈ പ്രദേശങ്ങളിൽ കടൽ കരയിലേക്ക് അധിനിവേശം നടത്തുന്നുണ്ട്. 200 മീറ്ററോളം കര ഭാഗം ഇതിനോടകം കടലെത്തു. നിരവധി തെങ്ങുകൾ കടപുഴകുകയും നിരവധി വീടുകൾ ഭീഷണിയിലുമാണ്.
2000 മീറ്റർ നീളത്തിൽ ഒരു സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം. കളക്ടർ ഈ പ്രദേശം സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, പഞ്ചായത്ത് അംഗം ജലീൽ കാപ്പിൽ, പഞ്ചായത്ത് സെക്രട്ടറി വി അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കളക്ടർക്ക് നിവേദനം നൽകിയത്.