city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Initiative | ഉദുമ പഞ്ചായത്തിന്റെ ജൈവവൈവിധ്യ സംരക്ഷണ ശ്രമങ്ങൾക്ക് കൂടുതൽ ഊർജ്ജം; ശിൽപശാല സംഘടിപ്പിച്ചു

Participants at the biodiversity workshop organized by Uduma Panchayat
Photo: Arranged

● ‘ഉദുമ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ സംരക്ഷണത്തിൽ മുന്നിൽ നിൽക്കുന്നു’.
● ബിഎംസി യുമായി ചേർന്നാണ് ജൈവവൈവിധ്യ പഠന ശിൽപശാല സംഘടിപ്പിച്ചത്.
● ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം വിശദമായി പഠിച്ചു.
● പ്രദേശത്തെ ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കും.
● ഉദുമ ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ ഉദ്ഘാടനം നിർവഹിച്ചു. 
● വിവിധ മേഖലകളിലെ വിദഗ്ധർ ക്ലാസ്സുകൾ നിയന്ത്രിച്ചു.
● പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഉദുമ:(KasargodVartha)  ജില്ലയിലെ ജൈവവൈവിധ്യ സംരക്ഷണത്തിൽ മുന്നിൽ നിൽക്കുന്ന ഉദുമ ഗ്രാമപഞ്ചായത്ത്, ബിഎംസി യുടെ സഹകരണത്തോടെ സംഘടിപ്പിച്ച ജൈവവൈവിധ്യ പഠന ശിൽപശാല ശ്രദ്ധേയമായി. ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗത്തിലെ ഉള്ളടക്കം വിശദമായി പഠിച്ച്, പ്രദേശത്തെ ജൈവവൈവിധ്യത്തെ സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള പുതിയ തന്ത്രങ്ങളും പദ്ധതികളും ആവിഷ്കരിക്കുകയായിരുന്നു ലക്ഷ്യം.

ഉദുമ ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷയായി. ബിഎംസി കൺവീനർ പി. കെ. മുകുന്ദൻ പിബിആർ പരിചയപ്പെടുത്തി.
പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ പി. സുധാകരൻ, സൈനബ അബുബക്കർ, പഞ്ചായത്തംഗങ്ങൾ വി. കെ. അശോകൻ, പി. വി. രാജേന്ദ്രൻ, ബി. ബാലകൃഷ്ണൻ, ബഷീർ പാക്യര, വിനയകുമാർ, പി. കുമാരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കിരൺചന്ദ് സ്വാഗതവും ബിഎംസി അംഗം ബിന്ദുകല്ലത്ത് നന്ദിയും പറഞ്ഞു. കെഎസ്ബിബി ജില്ലാ കോർഡിനേറ്റർ അഖില വി. എം മോഡറേറ്ററായി.

കേരള അഗ്രികൾച്ചറൽ യുണിവേഴ്സിറ്റി ഉത്തരമേഖല അസോസിയേറ്റ് ഡയറക്ടർ ഫ്രൊഫ: ഡോ. ടി വനജ, കാസർകോട് ഗവ:കോളേജിലെ അസി.പ്രൊഫ. ഡോ. പി ബിജു, പരിസ്ഥിതി ഗവേഷകൻ വി സി ബാലകൃഷ്ണൻ, തലശേരി ബ്രണൽ കോളേജിലെ അസി.പ്രൊഫ. കെ മുഹമ്മദ് ഹനീഫ്, ഫിഷറീസ് എക്സ്റ്റസ്റ്റഷൻ ഓഫീസർ അരുണേന്ദു രാമകൃഷ്ണൻ,  പി ശ്യാംകുമാർ, അനൂപ് കെ എം, കൃഷി ഓഫീസർ കെ നാണുകുട്ടൻ, ഡോ. ഇ ചന്ദ്രബാബു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Uduma Panchayat, known for its biodiversity conservation efforts, organized a workshop in collaboration with BMC to delve deeper into the People's Biodiversity Register. The workshop aimed to develop new strategies and plans to protect and conserve the region's biodiversity.

#biodiversityconservation #udumapanchayat #workshop #kerala #environment #sustainability

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia