ഉദുമയിൽ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരത്തിനും സി എച്ച് സെൻ്ററിനും 11ന് ശിലയിടും

-
ഉദുമ ടൗണിൽ ഒമ്പത് സെൻ്റ് സൗജന്യമായി ലഭിച്ചു.
-
താഴത്തെ നിലയിൽ സിഎച്ച് സെൻ്റർ ഉണ്ടാകും.
-
ഒന്നാം നിലയിൽ മുസ് ലിം ലീഗ് ഓഫീസ് വരും.
-
രണ്ടാം നിലയിൽ കോൺഫറൻസ് ഹാൾ പണിയും.
-
വർഷങ്ങളായുള്ള ആഗ്രഹമാണ് സഫലമാകുന്നത്.
കാസർകോട്: (KasargodVartha) ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരത്തിനും സി എച്ച് സെൻ്ററിനും മെയ് 11ന് വൈകുന്നേരം നാല് മണിക്ക് ശിലാസ്ഥാപനം നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ശിലാസ്ഥാപന കർമ്മം നിർവഹിക്കുന്നത്.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കാപ്പിൽ കെബിഎം ഷെരീഫ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി എംഎച്ച് മുഹമ്മദ് കുഞ്ഞി സ്വാഗതം പറയും. മേൽപറമ്പ് ജുമാ മസ്ജിദ് ഖത്തീബ് അഷ്റഫ് റഹ്മാനി ചൗക്കി പ്രാർത്ഥന നിർവഹിക്കും.
ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയാകും. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സിടി അഹമ്മദലി, ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ, ട്രഷറർ പിഎം മുനീർ ഹാജി, വൈസ് പ്രസിഡൻ്റ് കെഇഎ ബക്കർ, സെക്രട്ടറി എബി ഷാഫി, എംഎൽഎമാരായ എൻഎ നെല്ലിക്കുന്ന്, എകെഎം അഷ്റഫ്, മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡൻ്റ് കല്ലട്ര അബ്ദുൽ ഖാദർ, ജനറൽ സെക്രട്ടറി കെബി മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസംഗിക്കും.
ഉദുമ ടൗണിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കാപ്പിൽ കെബി എം ഷെരീഫ് സൗജന്യമായി നൽകിയ ഒമ്പത് സെൻ്റ് സ്ഥലത്താണ് ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. മന്ദിരത്തിൻ്റെ താഴത്തെ നിലയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സി എച്ച് സെൻ്ററും, ഒന്നാം നിലയിൽ മുസ്ലിം ലീഗ് ഓഫീസും, രണ്ടാം നിലയിൽ കോൺഫറൻസ് ഹാളും നിർമ്മിക്കും.
ഉദുമ പഞ്ചായത്തിലെ മുസ്ലിം ലീഗ് പ്രവർത്തകരുടെ വർഷങ്ങളായുള്ള ആഗ്രഹമാണ് സ്വന്തമായി ഒരു ആസ്ഥാന മന്ദിരം എന്നുള്ളത്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ കരങ്ങളാൽ ശിലാസ്ഥാപനം നടക്കുമ്പോൾ പ്രവർത്തകർക്ക് ഇത് ഏറെ സന്തോഷം നൽകുന്നു. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് ഏഴര പതിറ്റാണ്ടുകൾക്ക് മുമ്പ് തുടക്കമിട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത ഉജ്ജ്വലമായ ചരിത്രമുള്ള പ്രദേശമാണ് ഉദുമ. സാത്വികരായ നേതാക്കളുടെ പാത പിന്തുടർന്ന്, പ്രതിസന്ധികളെ അതിജീവിച്ച് ശക്തമായ സംഘടനാ സംവിധാനം രൂപപ്പെടുത്തിയ മുൻഗാമികളുടെ വഴിയേ സഞ്ചരിച്ച്, നാട്ടിൽ സമാധാനവും സന്തോഷവും നിലനിർത്താനും മത, സാമൂഹ്യ, വിദ്യാഭ്യാസ, കാരുണ്യ, തൊഴിൽ മേഖലകളിൽ സജീവമാകാനും ഒരു ആസ്ഥാനം വേണമെന്ന ദീർഘകാലത്തെ സ്വപ്നത്തിനാണ് ഇപ്പോൾ സക്ഷാൽക്കാരമുണ്ടാകുന്നത്.
മുസ്ലിം ലീഗിന് ഏറെ വേരോട്ടമുള്ള ഉദുമ പ്രദേശം എന്നും പാർട്ടിയുടെ ശക്തികേന്ദ്രമാണ്.
നാട്ടിലെ സൗഹൃദവും സമാധാനവും ഊട്ടിയുറപ്പിക്കാൻ സദാ ജാഗരൂകരായ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ ഏവരാലും അംഗീകരിക്കപ്പെട്ടതാണ്. മുസ്ലിം ലീഗ് പാർട്ടിക്ക് പഞ്ചായത്തിൽ ഒരു ആസ്ഥാന മന്ദിരം വേണമെന്ന ആഗ്രഹത്തിന് മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ഇപ്പോഴത്തെ പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃത്വം നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ അതിന് സാക്ഷിയാകാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് നാട്ടിലെ ഓരോ ഹരിത രാഷ്ട്രീയ പ്രവർത്തകനുമെന്ന് മുസ്ലിം നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ മുസ്ലിം ലീഗ് ഉദുമ മണ്ഡലം ട്രഷറർ ഹമീദ് മാങ്ങാട്, പഞ്ചായത്ത് ജനറൽ സെക്രട്ടറി എംഎച്ച് മുഹമ്മദ് കുഞ്ഞി, ട്രഷറർ ഷംസുദ്ദീൻ ഓർബിറ്റ്, വൈസ് പ്രസിഡൻ്റ് സുബൈർ കേരള, സെക്രട്ടറി ബഷീർ പാക്യാര എന്നിവർ പങ്കെടുത്തു.
ഉദുമയിലെ മുസ് ലിം ലീഗ് ഓഫീസ്, സിഎച്ച് സെൻ്റർ എന്നിവയുടെ ശിലാസ്ഥാപന സന്തോഷവാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ! നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക!
Article Summary: The foundation stone for the Uduma Panchayat Muslim League office and CH center will be laid on May 11th by Panakkad Sayyid Munavvarali Shihab Thangal. The building will house a CH center, the party office, and a conference hall.
#UdumaNews, #MuslimLeague, #CHCenter, #KeralaPolitics, #FoundationStone, #CommunityCenter