city-gold-ad-for-blogger

മധുരപ്രതികാരമായി ആലപ്പുഴയിലേക്ക്; ലോകായുക്ത കനിഞ്ഞ ഉദുമയിലെ നൃത്തറാണികള്‍ക്ക് ജില്ല കലോത്സവത്തില്‍ മിന്നും വിജയം

കുട്ടമ്മത്ത്: (www.kasargodvartha.com 25.11.2018) സബ് ജില്ലാ കലോത്സവത്തില്‍ തഴഞ്ഞതിനെ തുടര്‍ന്ന് ലോകായുക്തയെ സമീപിച്ചും അപ്പീലിലൂടെയും ജില്ലാ കലോത്സവത്തിനെത്തിയ ഉദുമയിലെ നൃത്തറാണികള്‍ മധുരപ്രതികാരത്തോടെ ആലപ്പുഴയിലെ സംസ്ഥാന കലോത്സവത്തിലേക്ക്. ഹൈസ്‌കൂള്‍ വിഭാഗം സംഘനൃത്തത്തില്‍ ലോകായുക്ത വഴിയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അപ്പീല്‍ വഴിയുമെത്തിയ ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ജില്ലാ കലോത്സവത്തില്‍ മിന്നും ജയത്തോടെ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയത്.

പുതുമയാര്‍ന്ന പാട്ടുകൊണ്ടും വ്യത്യസ്തമായ വസ്ത്രാലങ്കാരം കൊണ്ടും കാണികളുടെ മനം കവരുന്ന പ്രകടനമായിരുന്നു സംഘനൃത്തം. പ്രജിത്ത് വെള്ളിക്കോത്ത് ആണ് ഇരുവിഭാഗങ്ങളെയും പരിശീലിപ്പിച്ചത്.

മധുരപ്രതികാരമായി ആലപ്പുഴയിലേക്ക്; ലോകായുക്ത കനിഞ്ഞ ഉദുമയിലെ നൃത്തറാണികള്‍ക്ക് ജില്ല കലോത്സവത്തില്‍ മിന്നും വിജയം

Keywords:  Kerala, kasaragod, District-Kalothsavam, Kuttamath, Students, Alappuzha, Uduma HSS qualified for State Kalotsavam in group dance 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia