city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമ പീപ്പിള്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സെവന്‍സ് ഫുട്‌ബോള്‍ 7ന് തുടങ്ങും

കാസര്‍കോട്: (www.kasargodvartha.com 03.05.2017) ഉദുമയുടെ ചരിത്രത്തോടൊപ്പം നടന്നു നീങ്ങിയ ബാര ഗ്രാമീണ കലാ -കായിക വേദി 1967ല്‍ പീപ്പിള്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ച് 50 വര്‍ഷം പിന്നിടുന്നു. ഗോള്‍ഡന്‍ ജൂബിലി ആഘോഷം വിവിധ പരിപാടികളോടു കൂടി ആഘോഷിക്കുന്നു.

ജൂബിലി ആഘോഷങ്ങള്‍ക്ക് സമാരംഭം കുറിച്ചുകൊണ്ട് 2017 മെയ് 7ന് ഉദുമ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ കെ എസ് എം ഗ്രൂപ്പ് ഓഫ് കമ്പനി ദോഹ ഖത്തര്‍ സ്റ്റേഡിയത്തില്‍ വെച്ച് ഉത്തര കേരളത്തിലെ ക്ഷണിക്കപ്പെട്ട ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഉദ്ഘാടനം ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ നിര്‍വഹിക്കുന്നു.

ഉദുമ പീപ്പിള്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സെവന്‍സ് ഫുട്‌ബോള്‍ 7ന് തുടങ്ങും

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്, മെഡിക്കല്‍ ക്യാമ്പുകള്‍, പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍, കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, സൗജന്യ ട്യൂഷന്‍ ക്ലാസുകള്‍, അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള ജനകീയ വായനശാല, പ്രഗത്ഭരായ കലാകാരന്‍മാര്‍ പങ്കെടുക്കുന്ന കലാസന്ധ്യ, മറ്റ് സാംസ്‌കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ കെ സന്തോഷ് കുമാര്‍, രക്ഷാധികാരി ടി വി കൃഷ്ണന്‍, പ്രസിഡണ്ട് വി വി അശോകന്‍, അബ്ബാസ് പാക്യാര എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Press meet, Kerala, Uduma, Football tournament, K.Kunhiraman MLA, Medical-camp, Golden jubilee, Health awareness class, Career guidance class, U duma arts and sports club sevens football tournament to start on 7.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia