തവിടും പുളിങ്കുരുവും മുതൽ ചക്കക്കുരുവും മാങ്ങയണ്ടിയും വരെ; രുചി വൈവിധ്യം തീർത്ത് ഉദുമയിലെ 101 പായസങ്ങൾ!

● പുലരി അരവത്ത് സംഘടിപ്പിക്കുന്ന മേളയാണിത്.
● ജൂൺ 29 ഞായറാഴ്ച ഉച്ചയ്ക്ക് പായസമേള നടക്കും.
● പഴയ കാർഷിക സംസ്കൃതി തിരിച്ചു കൊണ്ടുവരുകയാണ് ലക്ഷ്യം.
● ഏകദേശം 2000 പേർ പങ്കെടുക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
● പായസങ്ങളുടെ പൂർണ്ണ ലിസ്റ്റ് സംഘാടകർ പുറത്തുവിട്ടു.
ഉദുമ: (KasargodVartha) പായസങ്ങളെ ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാകില്ല. പാൽ പായസം, പ്രഥമൻ, അടപ്പായസം, തുവരപ്പായസം, സേമിയ പായസം എന്നിങ്ങനെ വിരലിലെണ്ണാവുന്ന പായസങ്ങൾ മാത്രമേ നമ്മൾ ഇതുവരെ രുചിച്ചിട്ടുണ്ടാകൂ.
എന്നാൽ 101 തരം പായസങ്ങൾ ഒരുമിച്ച് കഴിച്ചാൽ എന്തായിരിക്കും അവസ്ഥ? അതെ, ഉദുമ അരവത്ത് വന്നാൽ 101 തരം പായസങ്ങൾ ആസ്വദിച്ച് മടങ്ങാമെന്നാണ് പുലരി അരവത്തിന്റെ സംഘാടകർ പറയുന്നത്. ഉദുമ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുമായി ചേർന്ന് പുലരി അരവത്ത് സംഘടിപ്പിക്കുന്ന നാട്ടി കാർഷികോത്സവത്തിന്റെ ഭാഗമായാണ് ഈ വിസ്മയകരമായ പായസമേള ഒരുക്കുന്നത്.
ജൂൺ 29 ഞായറാഴ്ച ഉച്ചയ്ക്കാണ് നാട്ടി ഉത്സവത്തിന്റെ ഭാഗമായുള്ള വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടൊപ്പം ഈ 101 തരം പായസങ്ങളും വിളമ്പുന്നത്. തവിടു മുതൽ പുളിങ്കുരു വരെയും, മാങ്ങയണ്ടി മുതൽ ചക്കക്കുരു വരെയും ഉപയോഗിച്ച് പായസമുണ്ടാക്കുന്നുണ്ട്.
പാൽമുണ്ട്യ തണ്ട്, ചെറുവള്ളി കിഴങ്ങ്, ഇഞ്ചി, കുമ്പളങ്ങ, എള്ള്, തിന, ചോളം, ചാമ, കമ്പം, ബദാം, മക്രോണി, ഞവര അരി, ഉണ്ടലിക്കം, ജീരകശാല, തുടങ്ങി നാടൻ ഉണക്കലരി കൊണ്ടുപോലും പായസങ്ങളൊരുക്കുന്നുണ്ടെന്ന് പരിപാടിയുടെ മുഖ്യ സംഘാടകനായ ജയപ്രകാശ് അരവത്ത് കാസർകോട് വാർത്തയോട് പറഞ്ഞു.
പായസങ്ങളുടെ മുഴുവൻ ലിസ്റ്റും സംഘാടകർ പുറത്തുവിട്ടിട്ടുണ്ട്. ഏകദേശം 2000-ത്തോളം ആളുകൾ നാട്ടി കാർഷികോത്സവത്തിനെത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. പഴയ കാർഷിക സംസ്കൃതി തിരിച്ചു കൊണ്ടുവരുക എന്നതാണ് നാട്ടി കാർഷികോത്സവത്തിന്റെ പ്രധാന ലക്ഷ്യം.
101 പായസങ്ങളുടെ പൂർണ്ണ ലിസ്റ്റ്:
1.തവിട് പായസം
2.പുളിങ്കുരു പായസം
3.മാങ്ങയണ്ടി പായസം
4.ചക്കക്കുരു പായസം
5 .പാൽമുണ്ട്യ തണ്ട് പായസം
6. ചെറുവള്ളി കിഴങ്ങ്പായസം
7.ഇഞ്ചി പായസം
8.കുമ്പളങ്ങ പായസം
9.എള്ള് പായസം
10.തിന പായസം
11.ചോളം പായസം
12.ചാമ പായസം
13.കമ്പം പായസം
14.മത്തൻ പായസം
15.കൂവ ബെല്ലം പായസം
16.കൂവ(പശുവിൻ പാൽ )പായസം
17.മധുരക്കിഴങ് പായസം
18.മലർ പായസം
19.തേങ്ങാക്കൊത്ത് പായസം
20.ഇളനീർ പായസം
21.റാഗി പായസം
22.റാഗി സേമിയ ബെല്ലം പായസം
23.റാഗി സേമിയ പഞ്ചസാര പായസം
24.വെളുത്ത തുവര പായസം
25.ചെറുപയർ നേന്ത്രപ്പഴം പായസം
26. കറുപ്പ് തുവര പായസം
27.ചെറുപയർ പായസം
28.മുതിര പായസം
29.കടല പരിപ്പ് പായസം
30.വെളുത്ത പയർ പായസം
31.ചെറുപ്പരിപ്പ് പായസം
32.ബദാം പായസം
33.നിലക്കടല പായസം
34.ചക്ക പായസം
35.പപ്പായ പായസം
36.പൈനാപ്പിൾ പായസം
37.മാങ്ങാ പായസം
38.മിക്സഡ് ഫ്രൂട്ട് പായസം
39.ബീറ്റ്റൂട്ട് പായസം
40.റവ ക്യാരറ്റ് പായസം
41.ഈത്തപ്പഴം പായസം
42.നേന്ത്രപ്പഴം പായസം
43.ക്യാരറ്റ് പായസം
44.ക്യാരറ്റ് സെമിയ ബെല്ലം പായസം
45.ക്യാരറ്റ് സെമിയ പഞ്ചസാര പായസം
46.ബാർലി ബെല്ലം പായസം
47.ബാർലി പഞ്ചസാര പായസം
48.ഗോതമ്പ് വലുത് പായസം
49.ഗോതമ്പ് നുറുക്ക് പായസം
50.ഓട്സ് ബെല്ലം പായസം
51.ഓട്സ് പഞ്ചസാര പായസം
52.കുത്തിയ അവൽ ബെല്ലം പായസം
53.കുത്തിയ അവൽ പഞ്ചസാര പായസം
54.അവൽ ബെല്ലം പായസം
55.അവൽ പഞ്ചസാര പായസം
56.ഗോതമ്പ് അവൽ പഞ്ചസാര പായസം
57..ഗോതമ്പ് അവൽ ബെല്ലം പായസം
58.മക്രോണി ബെല്ലം പായസം
59.മക്രോണി പഞ്ചസാര പായസം
60.സാഗുനരി പായസം
61.സേമിയ പഞ്ചസാര പായസം
62.സേമിയ ബെല്ലം പായസം
63.മിക്സഡ് പായസം
(അരി,നുറുക്ക് ഗോതമ്പ്,ചെറുപയർ)
64.റവ പായസം
65.അട ബെല്ലം പായസം
66.അട പഞ്ചസാര പായസം
67.ബസുമതി ബ്രൗൺ ബെല്ലം പായസം
68..ബസുമതി ബ്രൗൺ പഞ്ചസാര പായസം
69.ഞവര അരി ബെല്ലം പായസം
70.ഞവര അരി പഞ്ചസാര പായസം
71.ബസുമതി ദാവത്ത് ബെല്ലം പായസം
72.ബസുമതി ദാവത്ത് പഞ്ചസാര പായസം
73.തനിമ ബെല്ലം പായസം
74.തനിമ പഞ്ചസാര പായസം
75.ഉണ്ടലിക്കം പഞ്ചസാര പായസം
76.ഉണ്ടലിക്കം ബെല്ലം പായസം
77.പുഞ്ചക്കയ്മ പഞ്ചസാര പായസം
78.പുഞ്ചക്കയ്മ ബെല്ലം പായസം
79.കയമ പഞ്ചസാര പായസം
80.കയമ ബെല്ലം പായസം
81.ജീരക ശാല പഞ്ചസാര പായസം
82.ജീരക ശാല ബെല്ലം പായസം
83.ടൈഗർ അരി പഞ്ചസാര പായസം
84.ടൈഗർ അരി ബെല്ലം പായസം
85.കോഹിനൂർ ബസുമതി പഞ്ചസാര പായസം
86.കോഹിനൂർ ബസുമതി ബെല്ലം പായസം
87.അരിമണി പായസം
88.വരുത്തരി പായസം
89.അരി മഞ്ഞൾ ഇല പായസം
90.ശ്രെയസ് ചക്കര ചോർ പായസം
91.ടൈഗർ അരി ചക്കര ചോർ പായസം
92.ജീരകശാല ചക്കരച്ചോർ പായസം
93.പുഞ്ചക്കയ്മ ചക്കര ചോർ പായസം
94.തനിമ ചക്കര ചോർ പായസം
95.ഞവര .അരി ചക്കരച്ചോർ പായസം
96.നാടൻ പച്ചരി ചക്കര ചോർ പായസം
97.കോഹിനൂർ ബസുമതി ചക്കര ചോർ പായസം
98. ബസുമതി ദാവത്ത്ചക്കരച്ചോർ പായസം
99.കയമ ചക്കര ചോർ പായസം
100.ബസുമതിബ്രൗൺ ചക്കരച്ചോർ പായസം
101.നാടൻ ഉണക്കലരി പായസം.
ഉദുമയിലെ 101 പായസങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Uduma's Natti festival features 101 unique payasams.
#Uduma #PayasamFestival #NattiUtsavam #KeralaFood #TraditionalFood #Kasaragod