city-gold-ad-for-blogger

ഉപയോഗശൂന്യമായ ജലസംഭരണി; ഗോവിന്ദപൈ കോളജില്‍ വിദ്യാര്‍ത്ഥികളുടെ ഉപവാസ സമരം

മഞ്ചേശ്വരം: (www.kasargodvartha.com 24/02/2015) ഉപയോഗ ശൂന്യമായ മഴവെള്ള സംഭരണി പ്രവര്‍ത്തന സജ്ജമാക്കുക എന്ന ആവശ്യവുമായി ഗോവിന്ദപൈ കോളജിലെ വിദ്യാര്‍ത്ഥികള്‍ ഉപവാസ സമരത്തില്‍. ഗോവിന്ദപൈ കോളജ് യൂണിറ്റ് യുഡിഎസ്എഫിന്റെ ആഭിമുഖ്യത്തിലാണ് ഏകദിന ഉപവാസ സമരം.

ഇപ്പോള്‍ ലഭിക്കുന്ന വെള്ളത്തിന് ചുവയുണ്ടെന്നും ഇതിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യവുമായി പല പ്രാവശ്യം ബന്ധപ്പെട്ട അധികൃതരെ സമീപിച്ചിരുന്നുവെങ്കിലും ഉത്തരവാദിത്വപരമായ സമീപനം അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് യു.ഡി.എസ്.എഫ് ഭാരവാഹികള്‍ ആരോപിച്ചു.

എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഹാശിം ബംബ്രാണി, ട്രഷറര്‍ സി.ഐ.എ ഹമീദ്, കെ.എസ്.യു ജില്ലാ പ്രസിഡണ്ട് പ്രദീപ് കുമാര്‍, ജനറല്‍ സെക്രട്ടറി നോയല്‍, മുഹമ്മദ്കുഞ്ഞി ഉളുവാര്‍, സഫ്‌വാന്‍ കുന്നില്‍, സൈഫുള്ള തങ്ങള്‍, അബ്ദുല്ല ഗുഡഗ്ഗരി, സിദ്ദീഖ് മഞ്ചേശ്വരം, ജാഫര്‍ പാവൂര്‍, മനാഫ് നുള്ളിപ്പാടി സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഉപയോഗശൂന്യമായ ജലസംഭരണി; ഗോവിന്ദപൈ കോളജില്‍ വിദ്യാര്‍ത്ഥികളുടെ ഉപവാസ സമരം

Keywords : Kasaragod, Kerala, Manjeshwaram, College, M. Govinda Pai, MSF, KSU, Drinking Water. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia