city-gold-ad-for-blogger

മഴ തുടങ്ങിയതോടെ ചെളിക്കുളമായി; ശാപമോക്ഷം കിട്ടാതെ ഉദുമ റെയില്‍വെ ഗേറ്റ് റോഡ്

ഉദുമ: (www.kasargodvartha.com 21/06/2016) കാല വര്‍ഷം തുടങ്ങിയതോടെ ഉദുമ റെയില്‍വെ ഗേറ്റ് റോഡ് ചെളിക്കുളമായി. റെയില്‍വെ ഗേറ്റിന് തൊട്ടുമുന്നില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇതിന് തൊട്ടടുത്തായുള്ള മീന്‍ മാര്‍ക്കറ്റില്‍ നിന്നും മലിന ജലവും ഒഴുകി എത്തുന്നതും ഈ വെള്ളക്കെട്ടിലേക്കാണ്. അതിനാല്‍ ടൗണിലെത്തുന്നവര്‍ക്ക് സാംക്രമിക രോഗങ്ങള്‍ പിടികൂടാനുള്ള സാധ്യത ഏറെയാണ്.

റെയില്‍വെ ഗേറ്റ് കടന്ന് നൂറുമീറ്റര്‍ പിന്നിടുമ്പോള്‍ യാത്രക്കാരെ കാത്തിരിക്കുന്നത് ചെളിക്കുഴിയാണ്. ഇട വഴികളിലൂടെയും മറ്റും ഒഴുകിവരുന്ന വെള്ളം ഇവിടെ കെട്ടിനില്‍ക്കുന്നതാണ് പ്രശ്‌നത്തിന് കാരണം. ശരിയായ രീതിയില്‍ ഓവുചാല്‍ നിര്‍മിച്ചാല്‍ തന്നെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയും. എന്നാല്‍ ബന്ധപ്പെട്ട അധികാരികള്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല. സ്‌കൂള്‍ കുട്ടികളടക്കം ദിനേന നൂറുകണത്തിന് പേരാണ് ഇതുവഴി കടന്നുപോകുന്നത്.

കാല്‍നട യാത്രക്കാര്‍ സമീപത്തെ കെട്ടിട വരാന്തയിലൂടെയാണ് ചെളിക്കുഴിയില്‍ വീഴാതിരിക്കാനായി നടന്നുപോകുന്നത്. കഴിഞ്ഞ വര്‍ഷം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇവിടെ കല്ലും ജില്ലിയും കൊണ്ടുവന്നിട്ടത് ജനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍ ശക്തമായ മഴയില്‍ ഇവിടെ പാതാളക്കുഴി വീണ്ടും രൂപപ്പെട്ടു. പാതാളക്കുഴി ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം വീണ്ടും ഇവിടെ മണ്ണു കൊണ്ടിട്ടു. മഴ ശക്തിപ്പെട്ടതോടെ വീണ്ടും ചെളിമയമായി. ഉദുമ - നാലാംവാതുക്കല്‍ റോഡില്‍ റെയില്‍വെ ഗേറ്റ് മുതല്‍ 100 മീറ്റര്‍ വരെ റെയില്‍വെ കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. അതിനിപ്പുറം വരുന്ന 20 മീറ്ററിലാണ് കുണ്ടും കുഴിയും ആളെ വീഴ്ത്തുന്നത്.

ഇരുചക്ര വാഹന യാത്രക്കാരാണ് ഈ കുഴിയില്‍ വീഴുന്നത്. വര്‍ഷാവര്‍ഷം ഇവിടെ ഇതുതന്നെയാണ് സ്ഥിതി. തൊട്ടടുത്ത ഓട്ടോ റിക്ഷ സ്റ്റാന്‍ഡിന് മുന്നിലെ വെള്ളക്കെട്ടും യാത്രക്കാരെ വലക്കുകയാണ്. നാലാംവാതുക്കല്‍ - ചോയിച്ചിങ്കല്‍ റോഡിലും സമാന അവസ്ഥയാണ്. ഈച്ചിലങ്കാല്‍ കഴിഞ്ഞുള്ള വളവില്‍ സ്ഥിരമായി ചെളിക്കുഴി രൂപപ്പെടുകയാണ്. വെള്ളം ഒഴുകിപ്പോകാന്‍ ഓവുചാലില്ലാത്തതാണ് ഇവിടുത്തെയും പ്രധാന പ്രശ്‌നം. മഴ വെള്ളം നിറഞ്ഞാല്‍ കുഴി കാണാതെ ഇരുചക്ര വാഹന യാത്രക്കാര്‍ തെന്നിവീഴുന്നത് പതിവ് കാഴ്ചയാണ്.

മഴ തുടങ്ങിയതോടെ ചെളിക്കുളമായി; ശാപമോക്ഷം കിട്ടാതെ ഉദുമ റെയില്‍വെ ഗേറ്റ് റോഡ്

മഴ തുടങ്ങിയതോടെ ചെളിക്കുളമായി; ശാപമോക്ഷം കിട്ടാതെ ഉദുമ റെയില്‍വെ ഗേറ്റ് റോഡ്

മഴ തുടങ്ങിയതോടെ ചെളിക്കുളമായി; ശാപമോക്ഷം കിട്ടാതെ ഉദുമ റെയില്‍വെ ഗേറ്റ് റോഡ്

മഴ തുടങ്ങിയതോടെ ചെളിക്കുളമായി; ശാപമോക്ഷം കിട്ടാതെ ഉദുമ റെയില്‍വെ ഗേറ്റ് റോഡ്

മഴ തുടങ്ങിയതോടെ ചെളിക്കുളമായി; ശാപമോക്ഷം കിട്ടാതെ ഉദുമ റെയില്‍വെ ഗേറ്റ് റോഡ്

മഴ തുടങ്ങിയതോടെ ചെളിക്കുളമായി; ശാപമോക്ഷം കിട്ടാതെ ഉദുമ റെയില്‍വെ ഗേറ്റ് റോഡ്

മഴ തുടങ്ങിയതോടെ ചെളിക്കുളമായി; ശാപമോക്ഷം കിട്ടാതെ ഉദുമ റെയില്‍വെ ഗേറ്റ് റോഡ്

മഴ തുടങ്ങിയതോടെ ചെളിക്കുളമായി; ശാപമോക്ഷം കിട്ടാതെ ഉദുമ റെയില്‍വെ ഗേറ്റ് റോഡ്

Keywords : Udma, Road, Natives, Bike, Auto-rickshaw, Kasaragod, Marker Road.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia