city-gold-ad-for-blogger

നികുതി പിരിവിലെ ക്രമക്കേട്: സി.പി.എം ആരോപണം നാണക്കേട് മറക്കാന്‍- മുസ്ലിം ലീഗ്

ഉദുമ: (www.kasargodvartha.com 26/09/2015) ഉദുമ ഗ്രാമപഞ്ചായത്തിലെ നികുതി പിരിവിലെ വന്‍ക്രമക്കേട് പുറത്തുവരികയും പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുവജന സംഘടനകളുടെ വന്‍പ്രതിഷേധം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ നാണക്കേട് മറക്കാന്‍ തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് സി.പി.എം നേതാക്കള്‍ ഉന്നയിക്കുന്നതെന്ന് പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി സത്താര്‍ മുക്കുന്നോത്ത് പറഞ്ഞു.
നികുതി പിരിവിലെ ക്രമക്കേട്: സി.പി.എം ആരോപണം നാണക്കേട് മറക്കാന്‍- മുസ്ലിം ലീഗ്

അഴിമതി പുറത്തു കൊണ്ടുവന്ന പഞ്ചായത്തിലെ മുസ്‌ലിംലീഗ് നേതാക്കളോടുള്ള വൈരാഗ്യമാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. അനധികൃതമായും നിയമവിരുദ്ധമായും നിരവധി കെട്ടിടങ്ങളാണ് സി.പി.എം നേതാക്കളുടെ ഒത്താശയോടെ ഉദുമ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പണിതുയര്‍ത്തിയത്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് സി.പി.എം നടത്തിയിട്ടുള്ളത്. ഉദ്യോഗസ്ഥന്റെ അഴിമതി കഥകള്‍ പുറത്തുവരികയും ഉദ്യോഗസ്ഥന്‍ അറസ്റ്റിലാവുകയും ചെയ്തപ്പോള്‍ കുറ്റം മുസ്‌ലിംലീഗിന്റെ തലയില്‍ കെട്ടിവെക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Keywords : Udma, Muslim-league, Panchayath, Protest, CPM, Kasaragod, Tax. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia