ഉദുമ കുന്നില്‍ മഖാം ഉറൂസിന് തുടക്കമായി
Apr 18, 2016, 11:00 IST
ഉദുമ: (www.kasargodvartha.com 18.04.2016) കുന്നില്‍ മുഹ്‌യുദ്ദീന്‍ പള്ളി അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അബ്ദുല്‍ ഖാദിരില്‍ അന്തരി കുഞ്ഞിക്കോയ തങ്ങളുടെ പേരില്‍ വര്‍ഷം തോറും കഴിച്ചുവരാറുള്ള ഉറൂസ് നേര്‍ച്ച തുടങ്ങി. ഉറൂസിനോടനുബന്ധിച്ച് ദിക്‌റ് ദുആ മജ്‌ലിസ്, സ്വലാത്ത് വാര്‍ഷികം, ദഫ് മുട്ട് പ്രദര്‍ശനം, മൗലീദ് പാരായണം എന്നിവ ഉണ്ടാകും.
ഉദുമ പടിഞ്ഞാര്‍ ഖാസി സി എ മുഹമ്മദ് കുഞ്ഞി മുസ്്‌ലിയാര്‍ പതാക ഉയര്‍ത്തി. എസ് വി അബ്ദുല്ല, ചെമ്പരിക്ക മുഹമ്മദ് കുഞ്ഞി, എം അബ്ദുല്‍ റഹ് മാന്‍, പി എം യൂസുഫ്, കോഹിനൂര്‍ ശാഫി, കണ്ടത്തില്‍ ഷരീഫ്, ഇ എം ഹസൈനാര്‍, ഹുസൈനാര്‍ ഹാജി, ടി കെ അബ്ദുല്‍ ഖാദര്‍, അബ്ദുല്ല ബൈത്താന്‍, കെ കെ ബഷീര്‍, കണ്ടത്തില്‍ കുഞ്ഞഹമ്മദ്, സലാം പാണ്ട്യാല, പി എം മജീദ് സംബന്ധിച്ചു.
മതപ്രഭാഷണം ഖാസി സി എ മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കമ്മിറ്റി പ്രസിഡണ്ട് സി എ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം അബ്ദുല്‍ റഹ്് മാന്‍ സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സിദ്ദീഖ് അല്‍ അസ്ഹരി മതപ്രഭാഷണം നടത്തി. ചൊവ്വാഴ്ച രാത്രി അബ്ദുല്‍ അസീസ് അഷ്്‌റഫി പാണത്തൂര്‍, ബുധനാഴ്ച മുഹമ്മദ് ഷാഫി ബാഖവി ചാലിയം പ്രഭാഷണം നടത്തും.
വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് സ്വലാത്ത് വാര്‍ഷികം. ദിക്‌റ് ദുആ മജ്‌ലിസിനും കൂട്ടപ്രാര്‍ത്ഥനക്കും സയ്യിദ് മുഹസില്‍ അലവി കോയ തങ്ങള്‍ അല്‍ബുഖാരി നേതൃത്വം നല്‍കും. 22ന് രാത്രി കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, 23ന് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി മതപ്രഭാഷണം നടത്തും. 24ന് രണ്ടു മണിക്ക് മൗലീദ് പാരായണം. നാലു മണിക്ക് അന്നദാനത്തോടെ സമാപിക്കും.
Keywords : Udma, Uroos, Celebration, Kasaragod, Udma Kunnil Makham Uroos.