ചംബ്രകാനം ബൈത്തു റഹ് മ: ഷാഫിയുടെ കുടുംബത്തിനു താക്കോല്‍ കൈമാറി
Jul 16, 2015, 13:00 IST
ചീമേനി: (www.kasargodvartha.com 16/07/2015) ദുബൈ കെ.എം.സി.സി. ഉദുമ മണ്ഡലം കമ്മിറ്റി ചീമേനിയില്‍ നിര്‍മിച്ച ബൈത്തു റഹ് മയുടെ താക്കോല്‍ യു.എ.ഇ. കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ കൈമാറി. ദുബൈയില്‍ നിന്നുള്ള മടക്ക യാത്രയില്‍ ദുബൈ വിമാനത്താവളത്തില്‍ മരണപ്പെട്ട ഉദുമ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ടായിരുന്ന ഷാഫി പാക്യാരയുടെ കുടുംബത്തിനാണ് ബൈത്തു റഹ് മ നല്‍കിയത്.
ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ദുബൈ ഉദുമ മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡണ്ടും നിര്‍മാണ കമ്മിറ്റി ചെയര്‍മാനുമായ അഷ്റഫ് ബോസ്സ് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മുസ്ലിം ലീഗ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി.
ദുബൈ ഉദുമ മണ്ഡലം കെ.എം.സി.സിയുടെ റമദാന് റിലീഫ് വിതരണം ദുബൈ കാസര്‍കോട് ജില്ല കെ.എം.സി.സി. ഉപദേശക സമിതി ചെയര്മാന് എം.എ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. നിര്‍മാണ പ്രവര്‍ത്തി എകോപിപ്പിച്ചതിനുള്ള ഉപഹാരം ദുബൈ കാസര്‍കോട് ജില്ല കെ.എം.സി.സി. ജില്ല പ്രസിഡണ്ട് ഹംസ തൊട്ടിയില്‍ നിന്ന് റഫീഖ് ഏറ്റുവാങ്ങി.
ഹാജി അബ്ദുല്ല ഹുസൈന് കടവത്ത്, ഹമീദ് മാങ്ങാട്, ഷാഹുല്‍ ഹമീദ്, കെ.ബി.എം. ഷരീഫ്, എം.എച്ച്. മുഹമ്മദ് കുഞ്ഞി മാങ്ങാട്, ഷംസീര്‍ പോത്തക്കണ്ടം, അഷ്റഫ് തങ്ങള്‍, അഹമ്മദ് പോത്തക്കണ്ടം, ടി.ആര്. ഹനീഫ്, ഇസ്മാഈല്‍ നാലാംവാതുക്കല്, കെ.പി. അബ്ബാസ് കളനാട്, ഷരീഫ് തായത്തൊടി, ഒ.എം. അബ്ദുല്ല, റൗഫ് കെ.ജി.എന്‍, മുംതസീര്‍ തങ്ങള്‍, പി. മൂസ, ഇസ്മാഈല്‍ കഴിഞാബാദ്, അനീസ് മാങ്ങാട്, പി. മോഹനന്, അസീസ് തായനേരി, അഷ്റഫ് പാക്യാര, ജനറല്‍ സെക്രട്ടറി റഫീഖ് മാങ്ങാട് റഫീഖ് പ്രസംഗിച്ചു.
Keywords : KMCC, Udma, Committee, Kasaragod, Kerala, House, Muslim-league, Baithu Rahma, Shafi.