ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു
Jul 13, 2016, 19:44 IST
കാസര്‍കോട്: (www.kasargodvartha.com 13/07/2016) ജില്ലാ പഞ്ചായത്ത് ഉദുമ നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് വിമതനായി പത്രിക നല്‍കിയ എ കെ അന്‍വര്‍ സാദിഖ് പത്രിക പിന്‍വലിച്ചു. തിങ്കളാഴ്ച വൈകിട്ട് ചേര്‍ന്ന തെരെഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിനു ശേഷം വിളിച്ചു ചേര്‍ത്ത ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് അന്‍വര്‍ സാദിഖ് പത്രിക പിന്‍വലിക്കാന്‍ തീരുമാനിച്ച്ത്.
സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി 14ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് അവസാനിക്കും. അന്‍വര്‍ സാദിഖിന് പുറമെ എ എ ലത്വീഫ് (ഐ എന്‍ എല്‍), പി എച്ച് അബ്ദുല്ല എന്നിവരും പത്രിക പിന്‍വലിച്ചു. ഇതോടെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം നാലായി.
എ മൊയ്തീന്‍ കുഞ്ഞി (ഐ എന്‍ എല്‍), എന്‍ ബാബുരാജ് (ബി ജെ പി), പി കെ എം ഷാനവാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്‍ എസ് മൊയ്തീന്‍ കുഞ്ഞി എന്നിവരാണ് അവശേഷിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ചിഹ്നം വ്യാഴാഴ്ച അനുവദിക്കും.
Keywords : Udma, Election 2016, Congress, Kasaragod, Anwar Sadiq.