city-gold-ad-for-blogger

ഉദുമ ബാരയിലും സമീപ പ്രദേശങ്ങളിലും കാട്ടുപോത്തുകൾ ഇറങ്ങി; വിദ്യാർഥികൾ ഉൾപ്പെടെ ഭീതിയിൽ

 3 wild buffaloes trigger panic in Udma Bara on school reopening day.
Photo: Arranged

● അധ്യയന വർഷാരംഭ ദിനമായതിനാൽ വിദ്യാർഥികളും രക്ഷിതാക്കളും വലിയ ഭീതിയിലാണ്
● വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പ്രദേശത്ത് കർശന നിരീക്ഷണം തുടരുകയാണ്
● മുല്ലച്ചേരി, കരിച്ചേരി, തൂവൽ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടുപോത്തുകളെ കണ്ടിരുന്നു
● മൃഗങ്ങളെ പ്രകോപിപ്പിക്കരുതെന്നും സുരക്ഷിതമായി കാട്ടിലേക്ക് മാറ്റുമെന്നും വനംവകുപ്പ് അറിയിച്ചു

ഉദുമ: (KasargodVartha) ബാരയിലും സമീപ പ്രദേശങ്ങളിലും കാട്ടുപോത്തുകൾ ഇറങ്ങിയതോടെ പ്രദേശവാസികള്‍ ആശങ്കയിൽ. 2026 ജൂൺ ഒന്ന് തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് മൂന്ന് കാട്ടുപോത്തുകളെ പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.

സ്കൂൾ പരിസരത്തെത്തി

ജനങ്ങൾ ബഹളം വെച്ചതോടെ ഒരു പോത്ത് ബാര ഭണ്ഡാരത്തുകാവ് ഭാഗത്തേക്കും മറ്റ് രണ്ടെണ്ണം വെടിക്കുന്ന്, ബാര സ്‌കൂളിന് താഴെയുള്ള പ്രദേശത്തേക്കും ഓടിപ്പോയതായി പ്രദേശവാസികള്‍ പറഞ്ഞു. 

പിന്നീട് മൂന്ന് പോത്തുകളും വിവിധ ഭാഗങ്ങളിലായി നിലയുറപ്പിച്ചതായി വിവരമുണ്ട്. ഇതിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

നിലവിൽ രണ്ട് കാട്ടുപോത്തുകൾ ബാര സ്‌കൂളിന് സമീപം തുടരുന്നതായും പ്രദേശവാസികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെയും പോലീസിനെയും സ്‌കൂൾ അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.

വിദ്യാർഥികൾക്ക് ആശങ്ക

കാട്ടുപോത്തുകൾ ജനവാസ മേഖലയിലെത്തിയത് പ്രദേശവാസികളെയും സ്‌കൂൾ വിദ്യാർഥികളെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. അധ്യയന വർഷാരംഭ ദിനമായതിനാൽ സ്‌കൂളിലേക്ക് നടന്നുപോകേണ്ട കുട്ടികളെ രക്ഷിതാക്കൾ വാഹനങ്ങളിലൂടെയാണ് സ്‌കൂളിലെത്തിച്ചത്. വന്യമൃഗങ്ങൾ സ്‌കൂൾ പരിസരത്ത് തുടരുന്നതിനാൽ കുട്ടികളുടെയും നാട്ടുകാരുടെയും സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമീപ പ്രദേശങ്ങളായ മുല്ലച്ചേരി, കരിച്ചേരി, തൂവൽ എന്നിവിടങ്ങളിലും കാട്ടുപോത്തുകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. അവിടെ കണ്ട കാട്ടുപോത്തുകളാണ് തിങ്കളാഴ്ച രാവിലെ ബാര ഭാഗത്ത് എത്തിയതെന്നാണ് നാട്ടുകാരുടെ സംശയം. വനമേഖലയിൽ നിന്ന് ഭക്ഷണവും വെള്ളവും തേടി ജനവാസ മേഖലയിലേക്ക് ഇറങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

കാട്ടുപോത്തുകളെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികൾ വനംവകുപ്പ് ആലോചിക്കുന്നതായി അറിയുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാട്ടുപോത്തുകളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും അധികൃതർ നിർദേശിച്ചു. പ്രദേശത്ത് നിരീക്ഷണം തുടരുകയാണ്.

ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യൂ. കൂടുതൽ പ്രാദേശിക വാർത്തകൾ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ്ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഫേസ്ബുക്ക് പേജില്‍ ഈ വാര്‍ത്തയുടെ താഴെ കമന്‍റായി പങ്കുവെക്കൂ.

Article Summary: Three wild buffaloes were spotted in the Bara area of Udma, Kasaragod, causing panic among local residents and school students on the first day of the academic year.

#Udma #KasaragodNews #WildBuffalo #KeralaForestDepartment #LocalNews #KeralaPolice

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia