ഉദിനൂര്‍ പാവൂര്‍ വീട് തറവാട് കളിയാട്ടം
Apr 30, 2012, 16:48 IST
തൃക്കരിപ്പൂര്‍: ഉത്തര മലബാറിലെ ചിരപുരാതന തറവാടുകളില്‍ ഒന്നായ ഉദിനൂര്‍ പാവൂര്‍ വീട് തറവാട് ദേവസ്ഥാനത്ത് അഞ്ച്, ആറ് തീയ്യതികളില്‍ കളിയാട്ടം നടക്കും. കളിയാട്ടത്തിന്റെ ഭാഗമായി മൂന്നിന് രാവിലെ 11ന് നടക്കാവില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര ആരംഭിക്കും. ഉച്ചക്ക് 12ന് ഉരിയാട്ടം സ്മരണികയുടെ പ്രകാശനം കേരളാ ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എം പ്രദീപ് കുമാര്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. രണ്ട് ദിനരാത്രങ്ങളിലായി ആയിറ്റി ഭഗവതി, അങ്കക്കുളങ്ങര ഭഗവതി, വരീക്കര ഭഗവതി, വിഷ്ണു മൂര്‍ത്തി, കുടിവീരന്‍, കുറത്തി, കുട്ടിച്ചാത്തന്‍, രക്തചാമുണ്ഡി തുടങ്ങി പതിമൂന്നോളം തെയ്യക്കോലങ്ങള്‍ കെട്ടിയാടും. ആറിന് രാവിലെ 11.30ന് ആയിറ്റി ഭഗവതിയുടെ പുറപ്പാട്. തുടര്‍ന്ന് അന്നദാനം.
Keywords: Kasaragod, Trikaripur, Udinur, Kaliyattam.