city-gold-ad-for-blogger

യുഡിഎഫ് തകര്‍പ്പന്‍ വിജയം നേടും: ലുഖ്മാനുല്‍ ഹക്കീം

കാസര്‍കോട്: (www.kasargodvartha.com 30/10/2015) ത്രിതല പഞ്ചായത്ത് - മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തകര്‍പ്പന്‍ വിജയം നേടുമെന്ന് ഖത്തര്‍ കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡണ്ട് എം ലുഖ്മാനുല്‍ ഹക്കീം പ്രസ്താവനയില്‍ പറഞ്ഞു. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫ് വലിയ മുന്നേറ്റം നടത്തും.

മുസ്ലിം ലീഗ് മത്സരിക്കുന്ന 23 സീറ്റിലും വിജയം നേടി ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് പ്രവാസികളിലും വലിയ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും നിരവധി കെഎംസിസി പ്രവര്‍ത്തകരാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ നാട്ടിലെത്തിക്കൊണ്ടിരിക്കുന്നതെന്നും ലുഖ്മാനുല്‍ ഹക്കീം പറഞ്ഞു.

രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മതേതര കക്ഷികളായ യുഡിഎഫിന്റെ വിജയം ഉറപ്പുവരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ചിലയിടങ്ങളില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമതര്‍ രംഗത്തു വന്നത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാനുള്ള അവസരം ഒരുക്കാന്‍ വേണ്ടിയാണെന്നും എന്നാല്‍ ഈ മോഹം നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് തകര്‍പ്പന്‍ വിജയം നേടും: ലുഖ്മാനുല്‍ ഹക്കീം

Keywords : Kasaragod, Election-2015, Municipality, UDF, Muslim-league, KMCC, Candidates, Lukmanul Hakeem Thalangara.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia