city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ഇത്തവണ വിജയ ചരിത്രം ആവര്‍ത്തിക്കും: കുഞ്ഞാലിക്കുട്ടി

നായന്മാര്‍മൂല: (www.kasaragodvartha.com) കാസര്‍കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി. സിദ്ദിഖ് വിജയ ചരിത്രം ആവര്‍ത്തിക്കുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നായന്മാര്‍മൂലയില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ അന്തര്‍ദേശീയ ബന്ധങ്ങളില്‍ പോലും വിള്ളലുണ്ടാകാന്‍ സാധ്യതയുണ്ട്. രാജ്യം ശിഥിലമായിപ്പോകാതിരിക്കാന്‍ മതേതരമുന്നണിയായ യു.പി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ചരിത്രത്തിലാധ്യമായി സര്‍ക്കാരിന് ഭരണാനുകൂലവികാരമുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.ടി.യു കുടുംബസംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
കാസര്‍കോട് ഇത്തവണ വിജയ ചരിത്രം ആവര്‍ത്തിക്കും: കുഞ്ഞാലിക്കുട്ടി
ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഇബ്രാഹിം സിറാജ് സേട്ട്, പി.കെ ഫിറോസ്, ബാലകൃഷ്ണ വോര്‍കുട്‌ലു, എം.സി ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ. അബ്ദുര്‍ റഹ്മാന്‍, ബാലകൃഷ്ണന്‍ പെരിയ, ബഷീര്‍ വെള്ളിക്കോത്ത്, മൊയ്തീന്‍ കൊല്ലമ്പാടി, ആര്‍. ഗംഗാധരന്‍, കെ. ഖാലിദ്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എല്‍.എ മഹ്മൂദ് ഹാജി, പുരുഷോത്തമന്‍ നായര്‍, ജോര്‍ജ് പൈനാപ്പള്ളി, ഖാദര്‍ പാലോത്ത്, ബി.കെ അബ്ദുല്‍ സമദ് എന്നിവര്‍ സംസാരിച്ചു.

കാസര്‍കോട് ഇത്തവണ വിജയ ചരിത്രം ആവര്‍ത്തിക്കും: കുഞ്ഞാലിക്കുട്ടി
കാസര്‍കോട് ഇത്തവണ വിജയ ചരിത്രം ആവര്‍ത്തിക്കും: കുഞ്ഞാലിക്കുട്ടി
കാസര്‍കോട് ഇത്തവണ വിജയ ചരിത്രം ആവര്‍ത്തിക്കും: കുഞ്ഞാലിക്കുട്ടി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kasaragod, Kunhalikkutty, Nayinmarmula, UDF, Cherkalam Abdulla, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia