നഗരസഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ യു ഡി എഫ് അനുകൂല ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം
Sep 2, 2019, 16:51 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.09.2019) കാഞ്ഞങ്ങാട് നഗരസഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി നഗരസഭയിലെ യുഡിഎഫ് അനുകൂല ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം. ജനറല്‍ വിഭാഗം സൂപ്രണ്ട് ശ്രീകുമാറിനെ പയ്യന്നൂരിലേക്കും, റവന്യൂ വിഭാഗം സൂപ്രണ്ട് ജേക്കബ്ബിനെ കല്‍പ്പറ്റയിലേക്കും സ്ഥലംമാറ്റി. എട്ടുമാസം മുമ്പ് കാഞ്ഞങ്ങാട് നഗരസഭയില്‍ ചുമതലയേറ്റ റവന്യൂ ഇന്‍സ്പെക്ടര്‍ സജീവനെ താനൂര്‍ നഗരസഭയിലേക്ക് തട്ടി. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ രാജശേഖരനെ സ്ഥലംമാറ്റണമെന്ന് ആവശ്യപ്പെട്ട് ചെയര്‍മാന്‍ നല്‍കിയ കത്ത് തദ്ദേശസ്വയംഭരണ വകുപ്പിന്റെ പരിഗണനയിലുമാണ്.
നിലവിലുള്ള കൗണ്‍സിലിന്റെ കാലാവധി തീരാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ വാര്‍ഡ് വിഭജനം അടക്കമുള്ള സുപ്രധാന തീരുമാനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് യുഡിഎഫ് അനുകൂലികളായ ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും തട്ടിയത്. നിലവില്‍ 43 വാര്‍ഡുകളാണ് കാഞ്ഞങ്ങാട്ടുള്ളത്. ഇവ വിഭജിച്ച് മൂന്നോ നാലോ വാര്‍ഡുകള്‍ കൂട്ടാനാണ് ഭരണപക്ഷത്തിന്റെ ആലോചന. വാര്‍ഡ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ അടുത്ത മാസത്തോടുകൂടി ആരംഭിക്കും. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നേതൃതലത്തില്‍ ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad-Municipality, UDF, UDF supported officers transfer from Municipality
< !- START disable copy paste -->