city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനൊരുങ്ങി യു ഡി എഫ്; മണ്ഡലം നേതൃയോഗം നടത്തി, സി പി എം ചരിത്രപരമായ പതനത്തിലേക്ക് നീങ്ങുന്നതായി കെ പി സി സി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്‍

മഞ്ചേശ്വരം: (www.kasargodvartha.com 27.06.2019) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനൊരുങ്ങി യു ഡി എഫ്. ഇതിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലം നേതൃയോഗം നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ പടുകുഴിയില്‍വീണ സി പി എം ചരിത്രപരമായ പതനത്തിലേക്ക് നീങ്ങുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെ പി സി സി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്‍ പറഞ്ഞു.

ത്രിപുരയിലെയും ബംഗാളിലെയും സ്ഥിതി അടുത്ത നിയമസഭാ ഉപതിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തിലും ഉണ്ടാകും. എന്തൊക്കെവന്നാലും തന്റെ പ്രവര്‍ത്തനശൈലിക്ക് ഒരുമാറ്റവും വരുത്തില്ലെന്ന മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് ആ പാര്‍ട്ടിയുടെ പതനത്തിന് കാരണമാകുന്നത്. കണ്ണൂര്‍ ആന്തൂര്‍ നഗരസഭയിലെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകന്റെയും പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി കാണിക്കുന്ന മൗനം ദുരൂഹമാണ്. സംസ്ഥാന യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് മഞ്ചേശ്വരം മണ്ഡലം നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് യുഡിഎഫ് മണ്ഡലം നേതൃയോഗം ഉപ്പള സി എച്ച് സൗധത്തില്‍ ഉദ്ഘാടനം ചെയ്തത്.

യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ മൂസ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മഞ്ജുനാഥ ആള്‍വ, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, അഡ്വ. സി കെ ശ്രീധരന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ സംസാരിച്ചു. പി ബി അബ്ദുര്‍ റസാഖ് എം എല്‍ എയുടെ നിര്യാണത്തെ തുടര്‍ന്ന് നടക്കുന്ന മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന് യു ഡി എഫ് ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതിന് മുന്നോടിയായാണ് നേതൃയോഗം വിളിച്ചുചേര്‍ത്തത്.

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനൊരുങ്ങി യു ഡി എഫ്; മണ്ഡലം നേതൃയോഗം നടത്തി, സി പി എം ചരിത്രപരമായ പതനത്തിലേക്ക് നീങ്ങുന്നതായി കെ പി സി സി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Manjeshwaram, Election, UDF, KPCC, UDF ready for Manjeshwaram by election. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia