city-gold-ad-for-blogger

അതിര്‍ത്തി അടച്ച കര്‍ണാടക പോലീസിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി യു ഡി എഫ്

പെര്‍ള: (www.kasargodvartha.com 11.06.2020) കേരള-കര്‍ണാടക അതിര്‍ത്തിയിലെ സാറഡുക്ക ചെക്ക് പോസ്റ്റ് അടച്ച കര്‍ണാടക പോലീസിന്റെ നടപടിക്കെതിരെ യു ഡി എഫ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി ജെ എസ് സോമശേഖര, എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് വൈ. ശാരദ, വൈസ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ദീഖ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജയശ്രീകുലാല്‍, എ എ ആഇശ, പഞ്ചായത്തംഗം ഐത്തപ്പ കുലാല്‍, ബി അബ്ദുര്‍ റഹ് മാന്‍,സിദ്ദീഖ് ഒളമുഗര്‍, അബ്ദുല്ല കൂറടുക്ക.ആമു അടുക്ക സ്ഥല, റസാഖ് നല്‍ക്ക നേതൃത്വം നല്‍കി.
അതിര്‍ത്തി അടച്ച കര്‍ണാടക പോലീസിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി യു ഡി എഫ്

കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളായ മുന്‍ എം എല്‍ എ ശകുന്തള ഷെട്ടി, ജില്ലാ പഞ്ചായത്തംഗം എം എസ് മുഹമ്മദ്, ദക്ഷിണ കനറാ ഡി സി സി ജനറല്‍ സെക്രട്ടറി രാജേഷ് കുമാര്‍, അബ്ദുല്‍ കരീം തുടങ്ങിയ നേതാക്കള്‍ക്ക് പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി. കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുമായി ബന്ധപ്പെട്ട് അതിര്‍ത്തി തുറക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്തുമെന്ന് നേതാക്കള്‍ ഉറപ്പു നല്‍കിയതായി ഡി സി സി ജനറല്‍ സെക്രട്ടറി ജെ.എസ് സോമശേഖര അറിയിച്ചു.


Keywords: Kasaragod, Perla, News, Karnataka, UDF, Protest, Police, UDF Protest against Karnataka Police

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia