city-gold-ad-for-blogger

Farmers Meet | യുഡിഎഫ് സംഘടിപ്പിക്കുന്ന കവുങ്ങ് കർഷക സംഗമം മെയ് 4ന് ബദിയഡുക്കയിൽ; പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും

കാസർകോട്: (www.kasargodvartha.com) കർഷകരോട് കേന്ദ്ര-സംസ്ഥാന സർകാരുകൾ കാണിക്കുന്ന അവഗണനക്കെതിരെയും നെല്ല്, നാളികേരം, റബർ, ഏലം, കുരുമുളക്, കവുങ്ങ് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന കമിറ്റി പ്രഖ്യാപിച്ച സമര പ്രഖ്യാപന കൺവെൻഷൻ്റെ ഭാഗമായി കാസർകോട് ജില്ലയിലെ കവുങ്ങ് കർഷക സംഗമം മെയ് നാലിന് ബദിയടുക്കയിൽ നടക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സിടി അഹ്‌മദ് അലി, കൺവീനർ എ ഗോവിന്ദൻ നായർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Farmers Meet | യുഡിഎഫ് സംഘടിപ്പിക്കുന്ന കവുങ്ങ് കർഷക സംഗമം മെയ് 4ന് ബദിയഡുക്കയിൽ; പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും

2000 കവുങ്ങ് കർഷകർ പങ്കെടുക്കുന്ന സംഗമം രാവിലെ 9.30ന് ബദിയടുക്ക ഗുരുസദനം ഓഡിറ്റോറിയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് സംസ്ഥാന കൺവീനർ എംഎം ഹസൻ, യുഡിഎഫിലെ പ്രമുഖ ഘടകകക്ഷി നേതാക്കൾ എന്നിവർ സംബന്ധിക്കും. കവുങ്ങ് കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങളും ദുരിതങ്ങളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് കർഷക സംഗമത്തിൻ്റെ ഉദ്ദേശം.

അടയ്ക്കയുടെ മൂല്യ വർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന ഫാക്ടറികൾ ജില്ലയിൽ സ്ഥാപിക്കുക, കേരഫെഡ് മാതൃകയിൽ അടക്കാ ബോർഡ് സ്ഥാപിക്കുക, സിപിസിആർഐ മാതൃകയിൽ കവുങ്ങ് ഗവേഷണത്തിനും ശാസ്ത്രീയ കൃഷി പ്രോത്സാഹനത്തിനും രോഗ പ്രതിരോധത്തിനും സംവിധാനം ഉണ്ടാക്കുക, കവുങ്ങ് കർഷകർക്ക് സബ്സിഡി നൽകുക, വന്യമൃഗശല്യത്തിൽ നിന്നുള്ള ശാശ്വത മോചനം ഉണ്ടാക്കുക, വിലസ്ഥിരത തുക ഉണ്ടാക്കുക, മെച്ചപ്പെട്ട ജലസേചന സംവിധാനം ഉണ്ടാക്കുക, കാംപ്കോ മാതൃകയിൽ കേരളത്തിലും അടയ്ക്ക സംഭരണ വിപണന കേന്ദ്രം സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ സംഗമത്തിൽ ഉന്നയിക്കുമെന്നും നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം ജെനറൽ കൺവീനർ മാഹിൻ കേളോട്ട്, പബ്ലിസിറ്റി കൺവീനർ കൂക്കൾ ബാലകൃഷ്ണൻ എന്നിവരും പങ്കെടുത്തു.

Keywords: News, Kasaragod, UDF, Farmers, Press Meet, Factory, Badiadka, UDF organizes farmers meet on May 4 at Badiadka.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia