city-gold-ad-for-blogger

യു.ഡി.എഫ്. വടക്കന്‍ മേഖല ജാഥക്ക് ഉജ്ജ്വല സമാപനം

കാസര്‍കോട്: (www.kasargodvartha.com 25/05/2015) യു.ഡി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് നയിച്ച വടക്കന്‍ മേഖല ജാഥക്ക് ഉജ്ജ്വല സമാപനം. സംസ്ഥാനത്തെ സമഗ്ര വികസനം ലക്ഷ്യമാക്കി  ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന യു.ഡി.എഫ്. സര്‍ക്കാറിന്റെ പിന്നിട്ട നാലുവര്‍ഷക്കാലത്തെ ഭരണ നേട്ടങ്ങള്‍ വിശദീകരിക്കുന്നതിനും സര്‍ക്കാറിനെതിരെ എല്‍.ഡി.എഫ്. നടത്തിക്കൊണ്ടിരിക്കുന്ന കള്ളപ്രചാരണം തുറന്നു  കാട്ടുന്നതിനും കേന്ദ്ര ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ യുമാണ് ജാഥ സംഘടിപ്പിച്ചത്.

ചെര്‍ക്കളയില്‍ ആയിരങ്ങള്‍ പങ്കെടുത്ത പൊതു സമ്മേളനത്തോടെയാണ് ജാഥ സമാപിച്ചത്. തിങ്കളാഴ്ച രാവിലെ തൃക്കരിപ്പൂരില്‍നിന്നും തുടങ്ങിയ പര്യടനം കാഞ്ഞങ്ങാട്, ചട്ടഞ്ചാല്‍, കുമ്പള എന്നിവിടങ്ങളില്‍ ആയിരങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങിയാണ് മുസ്‌ലിംലീഗിന്റെ ശക്തികേന്ദ്രമായ ചെര്‍ക്കളയില്‍ ജാഥ സമാപിച്ചത്. കാസര്‍കോട് ജില്ലയില്‍ യു.ഡി.എഫിന്റെ കരുത്തും സംഘടനാ ശേഷിയും തെളിയിക്കുന്നതായിരുന്നു ഓരോ സ്വീകരണവും.

ജാഥാ നായകന്‍ കെ.പി.എ. മജീദിനെയും ഉപനായകരായ വി. കുഞ്ഞാലി, കെ.പി. കുഞ്ഞിക്കണ്ണന്‍, സ്ഥിരാംഗങ്ങളായ സണ്ണി ജോസഫ് എം.എല്‍.എ, തോമസ് ചാഴിക്കാടന്‍, ടി.എസ്. വിജയന്‍, കെ.എ. ഫിലിപ്പ്,  സി.എ. അജീര്‍, കെ.എം. സുരേഷ് ബാബു എന്നിവരെ ബാന്റ് വാദ്യങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്.

തൃക്കരിപ്പൂരില്‍ നല്‍കിയ സ്വീകരണത്തില്‍ ചെയര്‍മാന്‍ കരിമ്പില്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ വി.കെ.പി. ഹമീദലി സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട്ട് സംഘാടകസമിതി ചെയര്‍മാന്‍ അഡ്വ. എം.സി. ജോസ് അധ്യക്ഷത വഹിച്ചു. സ്വീകരണ സമ്മേളനം മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ സി. മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. ഉദുമ മണ്ഡംലം കമ്മിറ്റി ചട്ടഞ്ചാലില്‍ നല്‍കിയ സ്വീകരണം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹ്മദലി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ചെയര്‍മാന്‍ കരിച്ചേരി നാരായണന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം.എസ്. മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. കുമ്പളയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ എം. അബ്ബാസ് അധ്യക്ഷത വഹിച്ചു. മഞ്ചുനാഥ ആള്‍വ സ്വാഗതം പറഞ്ഞു.

കാസര്‍കോട് മണ്ഡലം അതിര്‍ത്തിയായ മൊഗ്രാല്‍പുത്തൂരില്‍ യു.ഡി.എഫ്. നേതാക്കള്‍ ജാഥയെ സ്വീകരിച്ച് സമാപന കേന്ദ്രമായ ചെര്‍ക്കളയിലേക്ക് വാഹനങ്ങളുടെ അകമ്പടിയോടെ ആനയിച്ചു. സമാപന പൊതുയോഗത്തില്‍ യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി. ഗംഗാധരന്‍ നായര്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, സി.ടി. അഹ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, കെ.പി.സി.സി. സെക്രട്ടറി കെ. നീലകണ്ഠന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ഡി.സി.സി. പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന്‍, സണ്ണിജോസഫ് എം.എല്‍.എ, തോമസ് ചാഴിക്കാടന്‍, അഡ്വ. പി.വി. വിജയന്‍, അഡ്വ. കെ.എ. ഫിലിപ്പ്, സി.എ. അജീര്‍, വി.വി. പ്രകാശ്, കെ.എച്ച്. ഹംസ തുടങ്ങിയവര്‍ പ്രസംഗിച്ചു.
യു.ഡി.എഫ്. വടക്കന്‍ മേഖല ജാഥക്ക് ഉജ്ജ്വല സമാപനം

Related News:
യു.ഡി.എഫിലേക്ക് എല്‍.ഡി.എഫിലെ കക്ഷി വരുമെന്ന തന്റെ പ്രവചനം ശരിയെന്ന് വൈകാതെ ബോധ്യപ്പെടും: കെ പി എ മജീദ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia