Political Statement | പാവങ്ങളുടെ ക്ഷേമത്തിന് തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കണമെന്ന് കല്ലട്ര മാഹിൻ ഹാജി
● ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് ലീഡേഴ്സ് കോൺക്ലേവ് 'ഒരുക്കം 2025' മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു
● പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ സംസ്ഥാന ട്രഷറർ സിടി. അഹമ്മദലി പതാക ഉയർത്തി.
● ജനറൽ സെക്രട്ടറി കെബി. മുഹമ്മദ് കുഞ്ഞി സ്വാഗ്രതം പറഞ്ഞു.
ഉദുമ: (KasargodVartha) പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പുവരുത്താൻ തദ്ദേശ തിരഞ്ഞടുപ്പിൽ യു.ഡി.എഫ് വിജയിക്കേണ്ടത് അനിവാര്യമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് ലീഡേഴ്സ് കോൺക്ലേവ് 'ഒരുക്കം 2025' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർഡ് വിഭജനത്തിൽ സിപിഎം സെല്ലിൽ പെട്ട ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി പല പഞ്ചായത്തിലും എൽഡിഎഫിന് അനുകൂല മാക്കിമാറ്റിയിട്ടുണ്ടെങ്കിലും കഴിഞ്ഞ കാലങ്ങളിൽ തദ്ദേശ ഭരണത്തിൽ സിപിഎം അടിച്ചേൽപ്പിച്ച സെൽ ഭരണ ത്തിനെതിരെ ബഹുജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്.
ഇടതുപക്ഷ പ്രവർത്തകരെ ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് പിൻവാതിൽ നിയമനത്തിലുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ പാർട്ടി ഓഫീസാക്കി മാറ്റിയതിനെതിരെ പ്രതിഷേധമുയരുകയാണെന്നും മാഹിൻ ഹാജി കൂട്ടിച്ചേർത്തു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ സംസ്ഥാന ട്രഷറർ സിടി. അഹമ്മദലി പതാക ഉയർത്തി. മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെബി. മുഹമ്മദ് കുഞ്ഞി സ്വാഗ്രതം പറഞ്ഞു. ആനുകാലിക സാഹചര്യ ത്തിൽ മുസ്ലിം ലീഗിന്റെ പ്രസക്തി എന്ന വിഷയത്തിൽ അബ്ദുസമദ് പൂക്കോട്ടൂരും, സംഘടന - സംഘാടനം എന്ന വിഷയത്തിൽ ഹസിം ചേമ്പ്രയും ക്ലാസ് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ ഇ എ. ബക്കർ സംസാരിച്ചു.
അബ്ദുല്ല കുഞ്ഞി കീഴൂർ, സോളാർ കുഞ്ഞഹമ്മദ് ഹാജി, സിഎച്ച്.അബ്ദുല്ല പരപ്പ സംബന്ധിച്ചു. സമാപന പരിപാടി ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുർ റഹിമാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എബി. ശാഫി സംസാരിച്ചു. ഹാരിസ് തൊട്ടി, ഖാദർ കാത്തിം, എംകെ അബ്ദുൽ റഹിമാൻ ഹാജി, മുഹമ്മദ് കുഞ്ഞി പെരുമ്പള സംബന്ധിച്ചു. ഷറീഫ് കൊടവഞ്ചി, ടി ഡി കബീർ, മജീദ് ചെമ്പിരിക്ക, സിദ്ദിഖ് പള്ളിപ്പുഴ, മൻസൂർ മല്ലത്ത്, റൗഫ് ബാവിക്കര ഗ്രൂപ്പ് തല ചർച്ചകൾ ക്രോഡീകരിച്ച് അവതരിപ്പിച്ചു. ട്രഷറർ ഹമീദ് മാങ്ങാട് നന്ദി പറഞ്ഞു.
#UDF, #KallatraMahinHaji, #LocalElections, #KeralaPolitics, #MuslimLeague, #Welfare