കാസര്‍കോട് നിയോജക മണ്ഡലം യുഡിഎഫ് ലൈസണ്‍ കമ്മിറ്റി യോഗം ചേര്‍ന്നു
Mar 12, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 12/03/2016) ലക്ഷ്യ ബോധത്തിലൂന്നിയ വികസനത്തിനും, സാന്ത്വനം പ്രതീക്ഷിക്കുന്ന ദുരിതബാധിതരെ കണ്ടെത്തിയുള്ള സാമൂഹ്യ പുനരുദ്ധാരണത്തിനും യുഡിഎഫ് സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ച അനിവാര്യമാണെന്നും, നിലവിലെ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കാനായാല്‍ യുഡിഎഫിന്റെ ജയം സുനിശ്ചിതമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി അഭിപ്രായപ്പെട്ടു. കാസര്‍കോട് നിയോജക മണ്ഡലം യുഡിഎഫ് ലൈസണ്‍ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സി.ടി.
അഞ്ച് വര്‍ഷം കൊണ്ട് കാസര്‍കോടിനെ വികസനത്തിലേക്ക് നയിച്ച എന്‍.എ നെല്ലിക്കുന്നിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച് വികസന തുടര്‍ച്ചയ്ക്ക് അവസരമൊരുക്കണമെന്നും സി.ടി അഭ്യര്‍ത്ഥിച്ചു. കരുണ്‍ താപ്പ അധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട് സ്വാഗതം പറഞ്ഞു. മാര്‍ച്ച് 16 ന് രണ്ട് മണിക്ക് കാസര്‍കോടും, 18 ന് മൂന്ന് മണിക്ക് ബദിയഡുക്ക, നാലിന് ചെങ്കള, ഏഴിന് മൊഗ്രാല്‍ പുത്തൂര്‍, 19 ന് മൂന്ന് മണിക്ക് ബെള്ളൂര്‍, അഞ്ചിന് കാറഡുക്ക, 20 ന് രണ്ട് മണിക്ക് കുമ്പഡാജെ, ഏഴിന് മധൂരിലും യുഡിഎഫ് കമ്മിറ്റികള്‍ വിളിച്ചു ചേര്‍ക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ. അബ്ദുര്‍ റഹ് മാന്‍, ടി.ഇ അബ്ദുല്ല, എല്‍.എ മഹ് മൂദ് ഹാജി, സി.വി ജയിംസ്, ഇ. അബൂബക്കര്‍ ഹാജി, ഹാഷിം കടവത്ത്, എം.എച്ച് ജനാര്‍ദനന്‍, കരിവെള്ളൂര്‍ വിജയന്‍, എ.എ ജലീല്‍, എ.എം കടവത്ത്, കെ. വാരിജാക്ഷന്‍, പുരുഷോത്തമന്‍ ചെങ്കള, ബി.കെ സമദ്, കെ. ഖാലിദ്, ഉബൈദുല്ല കടവത്ത്, ബി.എം സുഹൈല്‍, ജി. നാരായണന്‍, ടി.എം ഇഖ്ബാല്‍, രാജീവന്‍ നമ്പ്യാര്‍, എസ്.കെ അബ്ബാസ് അലി ചര്‍ച്ചയില്‍ പങ്കെടുത്തു.
Keywords : Kasaragod, UDF, Meeting, C.T Ahmmed Ali, Election.

Keywords : Kasaragod, UDF, Meeting, C.T Ahmmed Ali, Election.