യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ പി കുഞ്ഞിക്കണ്ണനെയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറിനെയും കയ്യൂരില്‍ സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു
Apr 26, 2016, 18:30 IST
ചീമേനി: (www.kasargodvartha.com 26.04.2016) തൃക്കരിപ്പൂര്‍ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥിയും കെ പി സി സി ജനറല്‍ സെക്രട്ടറിയുമായ കെ പി കുഞ്ഞിക്കണ്ണനെയും കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഉള്‍പെടെയുള്ള യു ഡി എഫ് ജില്ലാ നേതാക്കളെയും സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചതായി ആരോപണമുയര്‍ന്നു. ചൊവ്വാഴ്ച രാത്രി 8.30 മണിക്കാണ് സംഭവം,
കഴിഞ്ഞ ദിവസം അക്രമത്തിനിരയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ബൂത്ത് എജന്റുമായ എം ചന്ദ്രന്റെ(39) വീട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു നേതാക്കള്‍. ഇതിനിടയില്‍ സംഘടിച്ചെത്തിയ സി പി എം പ്രവര്‍ത്തകര്‍ തടയുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. വിവരമറിയിച്ച് ഒരു മണിക്കൂറിന് ശേഷവും ചീമേനി സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ ആരും ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും പരാതിയുണ്ട്.
ഡി സി സി വൈസ് പ്രസിഡണ്ട് അഡ്വ. കെ കെ രാജേന്ദ്രന്‍ തുടങ്ങിയ ജില്ലാ നേതാക്കളും പഞ്ചായത്ത് യു ഡി എഫ് നേതാക്കളും കെ പി കുഞ്ഞിക്കണ്ണനൊപ്പം ഉണ്ടായിരുന്നു. പിന്നീട് ജില്ലാ പോലീസ് ചീഫുമായും കാഞ്ഞങ്ങാട് ഡി വൈ എസ് പി യുമായും നേതാക്കള്‍ ബന്ധപ്പെട്ട് ഏജന്റുമാര്‍ക്ക് സംരക്ഷണം ഉറപ്പ് വേണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Keywords : UDF, Election 2016, CPM, Kayyur, Cheemeni, Kasaragod, KP Kunhikkannan, AGC Basheer.