Protest | മുളിയാർ പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് മാർച്ച് നടത്തി; സിപിഎമ്മിനെ ജനം പടിയച്ചു പിണ്ഡംവെക്കുമെന്ന് കല്ലട്ര മാഹിൻ ഹാജി
ഒഴിഞ്ഞുകിടക്കുന്ന എ ഇ തസ്തിക നികത്തണമെന്നും ആവശ്യം
ബോവിക്കാനം: (KasargodVartha) ജനവികാരം മാനിക്കാത്ത സിപിഎമ്മിനെ ജനം പടിയച്ചു പിണ്ഡം വയ്ക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. മുളിയാർ ഗ്രാമപഞ്ചായത്തിൽ കുത്തഴിഞ്ഞ ഭരണമെന്നാരോപിച്ച് യുഡിഎഫ് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുക യായിരന്നു.
അംഗനവാടി വർക്കർമാരുടെ നിയമനത്തിൽ സിപിഎം സ്വജനപക്ഷപാതം കാട്ടിയെന്നും അനാസ്ഥ മൂലം വികസന പദ്ധതികൾ ലാപ്സാക്കിയെന്നും ആരോപിച്ചും നിശ്ചലമായ തെരുവ് വിളക്കുകൾ പ്രവർത്തന സജ്ജമാക്കുക, ഒഴിഞ്ഞുകിടക്കുന്ന എ ഇ തസ്തിക നികത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുമായിരുന്നു മാർച്ച്.
ചെയർമാൻ ഖാലിദ് ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു. കൺവീനർ ബി.സി കുമാരൻ സ്വാഗതം പറഞ്ഞു. എം.കുഞ്ഞമ്പു നമ്പ്യാർ, എ.ബി ഷാഫി, കെ ബി മുഹമ്മദ് കുഞ്ഞി, ടി ഗോപിനാഥൻ നായർ, എ അശോക് കുമാർ, ഹനിഫ പൈക്ക, എം.കെ.അബ്ദുൾ റഹ്മാൻ ഹാജി, ഷെരീഫ് കൊടവഞ്ചി, മാർക്ക് മുഹമ്മദ്, മണികണ്ഠൻ ഓമ്പയിൽ, എ ജനാർദ്ധനൻ, മറിയമ്മ അബ്ദുൾ ഖാദർ, അനീസ മൻസൂർ മല്ലത്ത്, വേണു കുടാല, മധുസുദനൻ പേരടുക്ക, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ഡൽമ, അബ്ബാസ് കൊളച്ചപ്പ്, ശങ്കരൻ പൂവാള, എം.എസ്. ഷുക്കൂർ, അനിൽ കുമാർ, അഡ്വ. ജുനൈദ്, രമേഷൻ മുതലപ്പാറ, എ പി ഹസൈനാർ, സുഹറ ബാലനടുക്കം, ബിന്ദു ശ്രീധരൻ, ഉഷ ഗോപാലൻ സംസാരിച്ചു.