ഉപതെരഞ്ഞെടുപ്പ്: കൊടവലത്തും മുളിയാറിലും യു.ഡി.എഫിന് ജയം, വോര്‍ക്കാടിയില്‍ എല്‍.ഡി.എഫ്
May 16, 2012, 10:45 IST
![]() |
Jayaram |
![]() |
Vinod Kumar |
ആകെ വോട്ട് 1209. പോള്‍ ചെയ്തത് 1055. വിനോദ്കുമാര്‍ പള്ളയില്‍വീട്(യു.ഡി.എഫ്) 546. എം. നാരായണന്‍ (എല്‍.ഡി.എഫ്) 472. എ. ദാമോദരന്‍(ബി.ജെ.പി) 23. സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ഏഴ് വോട്ടും ഒമ്പത് വോട്ടുകള്‍ അസാധുവായി. ഭൂരിപക്ഷം 154.
കൊടവലം വാര്‍ഡിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന മുളിയാറിലെ ബാലനടുക്കം വാര്‍ഡില്‍ യു.ഡി.എഫിലെ ആയിഷാ മെഹ്്മൂദ് 89 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആയിഷയ്ക്ക് 431 വോട്ടുകളും തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി സുഹറാ മുഹമ്മദിന് 342 വോട്ടുകളും ലഭിച്ചു. ഏഴ് വോട്ടുകള്‍ അസാധുവായി.
വോര്‍ക്കാടി പഞ്ചായത്തിലെ ബോര്‍ക്കളയില്‍ എല്‍.ഡി.എഫിലെ ജയറാം നായക് കത്തരിക്കോട് എട്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. ജയറാം നായകിന് 336 വോട്ടും യു.ഡി.എഫിലെ ഫ്രാന്‍സിസ് ഡിസൂസയ്ക്ക് 328 വോട്ടും ബി.ജെ.പി സ്വതന്ത്രന്‍ സി. ചന്ദ്രഹാസ ഷെട്ടിക്ക് 113 വോട്ടുകളും ലഭിച്ചു. ഏഴ് വോട്ടുകള്‍ അസാധുവായി ആകെ 784 വോട്ടര്‍മാരില്‍ 777 പേര്‍ സമ്മതിദാനം വിനിയോഗിച്ചു. Keywords: UDF, Victory, Kodavalam, By-election, Kasaragod