യു.ഡി.എഫ്. സര്‍ക്കാര്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു: ചെര്‍ക്കളം
Jun 4, 2012, 20:32 IST
അഭിമാനാര്‍ഹമായി ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആശിര്‍വാദത്തോടെ ഭരണം രണ്ടാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനിയും ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളാല്‍ ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് ഭരണം മുന്നേറുമെന്ന് ചെര്‍ക്കളം പ്രത്യാശ പ്രകടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മുംതാസ് ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മൂസ ബി.ചെര്‍ക്കള സ്വാഗതം പറഞ്ഞു.
ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബി.കുമാരന്‍, അസ്മ കെ.വി.എസ്.അബ്ദുല്ല, മിസ്‌രിയ ഷാഫി, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.ബി.അബ്ദുല്ല ഹാജി, മുഹമ്മദ് അഷ്‌റഫ്, മെമ്പര്‍ ചന്തൂട്ടി സദാനന്ദന്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറി ബാലകൃഷ്ണ വോര്‍കുഡ്‌ലു, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.അബ്ദുല്ലക്കുഞ്ഞി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പുരുഷോത്തമന്‍ നായര്‍, എഞ്ചിനിയര്‍ വിജോയ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബെവിന്‍ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Cherkalam Abdulla, UDF.