city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫോര്‍ട്ട് റോഡില്‍ യു ഡി എഫ് ബൂത്ത് കമ്മിറ്റി രൂപവല്‍ക്കരിച്ചു

കാസര്‍കോട്: (www.kasargodvartha.com 12.04.2016) നിയമസഭാ തെരഞ്ഞടുപ്പില്‍ കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നിന്നും യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എന്‍ എ നെല്ലിക്കുന്നിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് വേണ്ടി ഫോര്‍ട്ട് റോഡില്‍ യു ഡി എഫ് ബൂത്ത് കമ്മിറ്റി രൂപീകരിച്ചു. ഫോര്‍ട്ട് റോഡ് മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗം മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു.

എ എ അസീസ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്ന്, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി മാഹിന്‍ കേളോട്ട്, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി വി എം മുനീര്‍, സെക്രട്ടറി മുഹമ്മദ് കുഞ്ഞി തായലങ്ങാടി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, സെക്രട്ടറി അഷ്‌റഫ് എടനീര്‍, അബ്ബാസ് മലബാര്‍, കെ ഇ ഇബ്രാഹിം പ്രസംഗിച്ചു.

ഭാരവാഹികള്‍: സി അബ്ദുല്ല ചെയര്‍മാന്‍, എ എ അസീസ് വര്‍ക്കിംഗ് ചെയര്‍മാന്‍, റാഫി കുന്നില്‍, മന്‍സൂര്‍ ഗുഡ് വില്‍, മുനീര്‍ ബിസ്മില്ല, മൊയ്തീന്‍ കോളിക്കര, ടി എ ലത്വീഫ്, അബു കോളിക്കര, മാഹിന്‍ കോളിക്കര, ടി ഇ യൂസുഫ് (വൈസ് ചെയര്‍മാന്മാര്‍). പി.വി.മുഹമ്മദ് കുഞ്ഞി (കണ്‍വീനര്‍), ഷംസുദ്ദീന്‍ എ എ, ജുനൈദ് ഫോര്‍ട്ട് റോഡ്, ഫസല്‍ കരിപ്പൊടി റോഡ്, ഹാരിസ് കോട്ട, എ എം അഷ്ഫാഖ്, അഷ്‌റഫ് കൊറക്കോട്, മുഹമ്മദലി കരിപ്പൊടി റോഡ്, നിഷാദ് കെ എ, ഡോ ഷഫീഖ് ചൗധരി, അബി, ഇംതിയാസ് (ജോയിന്റ് കണ്‍വീനര്‍മാര്‍). വസീം ഫോര്‍ട്ട് റോഡ് (ട്രഷറര്‍).

ഫോര്‍ട്ട് റോഡില്‍ യു ഡി എഫ് ബൂത്ത് കമ്മിറ്റി രൂപവല്‍ക്കരിച്ചു

Keywords : Kasaragod, UDF, Committee, Meeting, Inauguration, Fort Road.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia