city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | മധൂര്‍ ഗ്രാമ പഞ്ചായത് ഓഫീസിലേക്ക് പ്രസിഡണ്ടിന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ ബഹുജന മാര്‍ചില്‍ പ്രതിഷേധം ഇരമ്പി

udf demands resignation of madhur panchayat president
Photo: Arranged
ജനറല്‍ കണ്‍വീനര്‍ സുമിത്രന്‍ പി പി സ്വാഗതം പറഞ്ഞു

കാസര്‍കോട്: (KasargodVartha) വിവിധ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് (UDF) മധൂര്‍ ഗ്രാമ പഞ്ചായത് (Madhur Grama Panchayath) ഓഫീസിലേക്ക് നടത്തിയ ബഹുജന മാര്‍ചില്‍ പ്രതിഷേധം (Protest) ഇരമ്പി. മധൂര്‍ ഗ്രാമപഞ്ചായതിലെ നിലവിലെ ഭരണ സമിതി നടപ്പിലാക്കിയ പദ്ധതികള്‍ എല്ലാം അഴിമതികൊണ്ട് മുങ്ങികുളിക്കുകയാണെന്നും ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവെക്കണമെന്നും ആവശ്യപ്പെട്ടും നിരവധി പരാതികള്‍ വിജിലന്‍സിന് യുഡിഎഫ് നേതൃത്വം നല്‍കിയിട്ടും അന്വേഷണം നടത്തി നടപടി സ്വീകരിക്കാത്ത സര്‍കാര്‍ നടപടിയില്‍ പ്രതിഷേധിച്ചുമാണ് യുഡിഎഫ് മധൂര്‍ പഞ്ചായത് കമിറ്റി ഗ്രാമപഞ്ചായത് ഓഫീസിലേക്ക് മാര്‍ച് നടത്തിയത്. 

udf demands resignation of madhur panchayat president

ജില്ലാ ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത് ചെയര്‍മാന്‍ ഹാരിസ് ചൂരി അധ്യക്ഷ തവഹിച്ചു. ജനറല്‍ കണ്‍വീനര്‍ സുമിത്രന്‍ പി പി സ്വാഗതം പറഞ്ഞു. സാജിദ് മൗവ്വല്‍മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രടറി ടി എം ഇഖ്ബാല്‍, ബ്ലോക് കോണ്‍ഗ്രസ് പ്രസിഡണ്ട് രാജീവന്‍ നമ്പ്യാര്‍, പഞ്ചായത് മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. ശംസുദ്ദീന്‍, ജനറല്‍ സെക്രടറി മജീദ് പട്ട്‌ള, ട്രഷറര്‍ ഹബീബ്, ബ്ലോക് പഞ്ചായത് പ്രസിഡന്റ് സൈമ സി എ, ജില്ലാ പഞ്ചായത് അംഗം ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം, ബ്ലോക് പഞ്ചായത് മെമ്പര്‍ ജമീല അഹമ്മദ്, അബ്ദു റഹ് മാന്‍ ഹാജി പട്ട്‌ള, എസ് ടി യുജില്ലാ ജനറല്‍ സെക്രടറി മുത്തലിബ് പാറക്കെട്ട്, മുഹമ്മദ് കുഞ്ഞി ഹിദായത്ത്‌നഗര്‍, മഹ് മൂദ് വട്ടയക്കാട്, യു സഹദ് ഹാജി, മജീദ് പടിഞ്ഞാര്‍, കരീം ബാവ, അബ്ദുസഫ, ഹനീഫ അറന്തോട്, ലൈസന്‍ കമിറ്റി അംഗങ്ങളായ സന്തോഷ് ക്രാസ്റ്റ, അബ്ദുല്‍ കരീം പട്ട്‌ള, ധര്‍മധീര ചേനക്കോട്, കരിം മൊഗര്‍, അശ്‌റഫ് ഉറുമി, ശിഹാബ് പാറക്കെട്ട് കലന്തര്‍ ശാഫി നേതൃത്വം നല്‍കി.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia